HOME
DETAILS
MAL
യുപിയില്‍ ബി.എസ്.പി നേതാവിനെ വെടിവച്ചു കൊന്നു
backup
February 16 2021 | 15:02 PM
അസംഗഢ്(യുപി): ബിഎസ്പി നേതാവിനെ വെടിവച്ചുകൊന്നു. മെഹ്നഗര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ പ്രാദേശിക ബിഎസ്പി നേതാവ് കലാമുദ്ദീന്‍ ഖാന്(61) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. മുന്‍ ഗ്രാമമുഖ്യന് അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലിസ് പറഞ്ഞു. രണ്ട് കൊലപാതകമടക്കം ആറു കേസുകള്‍ ഖാന്റെ പേരിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."