HOME
DETAILS
MAL
അഴിയൂരില്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനത്തിന് നിരോധനം
backup
August 18 2016 | 21:08 PM
വടകര: അഴിയൂര്‍ പഞ്ചായത്തില്‍ തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനം നിരോധിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം. വടകര ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഈ പ്രഖ്യാപനം നടത്തുന്ന ആദ്യത്തെയും കോഴിക്കോട് ജില്ലയിലെ നാലാമത്തെയും പഞ്ചായത്താണ് അഴിയൂര്‍.
സി.കെ നാണു എം.എല്‍.എയാണു പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് റീന രയരോത്ത് അധ്യക്ഷയായി. ഗുണഭോക്താക്കള്‍ക്കു ജില്ലാ പഞ്ചായത്തംഗം എ.ടി ശ്രീധരന് ചെക്ക് നല്കി.
വി.ഇ.ഒ എന്‍. ഷിമിത്ത്, ജസ്മിന കല്ലേരി, വാര്‍ഡ് മെമ്പര്‍മാരായ ഉഷ, സുധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പങ്കജാക്ഷി, നിഷ, പ്രമോദ്കുമാര്‍, ജലജ വിനോദ്, രാധാകൃഷ്ണന്, എം.വി സിദ്ദീഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."