HOME
DETAILS

ലോകത്ത് സ്ത്രീകൾക്ക് ഏറ്റവുമധികം സുരക്ഷിതമായ നഗരം മദീനയെന്ന് പഠനം

  
backup
February 19 2022 | 01:02 AM

madeena-is-the-safest-city-for-ladies-study

മദീന: ലോകത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി മദീനയെ തെരഞ്ഞെടുത്തു. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, യാത്രകൾ ഇൻഷുർ ചെയ്യുന്ന കമ്പനിയായ ഇൻഷുർ മൈ ട്രിപ്പ് കമ്പനി നടത്തിയ പഠനമാണ് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിത നഗരം പ്രവാചക നഗരിയാണെന്ന് വെളിപ്പെടുത്തിയത്. കുറ്റകൃത്യങ്ങളുടെ തോത് അങ്ങേയറ്റം കുറവായതാണ് മദീനയെ ഈ നേട്ടത്തിന് അർഹമാക്കിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും സ്ത്രീകളാണ്. ഇതിനാലാണ് അവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പഠനം നടത്തിയത്. ലോകത്ത് ആളുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നഗരങ്ങളിൽ മദീന ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനം തായ്‌ലന്റിലെ ചിയാംഗ് മൈ നഗരവും മൂന്നാം സ്ഥാനം ദുബൈയും നേടി.

10 ല്‍ 10 പോയിന്‍റുകളും നേടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന സ്ഥാനം മദീനക്ക് ലഭിച്ചത്. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സ്ത്രീകൾക്കുള്ള സുരക്ഷിതത്വ ബോധം, കുറ്റകൃത്യങ്ങളുടെ കുറവ്, വനിതകൾക്ക് ആവശ്യമായ സഹായം നൽകൽ, വനിതകളെ മാനിക്കൽ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പത്തു സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരങ്ങളെ ബ്രിട്ടീഷ് കമ്പനി തരംതിരിച്ചത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മദീനക്ക് പത്തിൽ പത്ത് പോയിന്റ് ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ തായ്‌ലൻഡിന്‍റെ ചിയാങ് മായ് 9.06 പോയന്റും മൂന്നാം സ്ഥാനത്തുള്ള ദുബൈ 9.04 പോയന്റും നേടി.

നാലാം സ്ഥാനത്ത് ജപ്പാനിലെ ക്യോട്ടോയും അഞ്ചാം സ്ഥാനത്ത് ചൈനയിലെ മക്കാവു നഗരവും ആണ്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം ഏറ്റവും കുറഞ്ഞ നഗരം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗ് ആണ്. പത്തിൽ പൂജ്യം പോയിന്റ് ആണ് ജോഹന്നസ്ബർഗിന് ലഭിച്ചത്. 2.98 പോയിന്റ് മാത്രം നേടിയ മലേഷ്യ പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്തും സ്ത്രീകൾക്ക് സുരക്ഷിതത്വം ഏറ്റവും കുറഞ്ഞ ലോകത്തെ മൂന്നാമത്തെ നഗരമായാണ് ന്യൂഡൽഹി തിരഞ്ഞെടുക്കപ്പെട്ടത്. പത്തിൽ 3.39 പോയിന്റ് ആണ് ന്യൂദൽഹിക്ക് ലഭിച്ചത്. 3.47 പോയിന്റുമായി ഇന്തോനേഷ്യയിലെ ജക്കാർത്ത നാലാം സ്ഥാനത്തും 3.78 പോയിന്റുമായി ഫ്രാൻസിലെ പാരീസ് അഞ്ചാം സ്ഥാനത്തുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago