HOME
DETAILS

മാണി സി. കാപ്പന്റെ രംഗപ്രവേശം:  കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

  
backup
February 17 2021 | 03:02 AM

mani-c-kappan
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മാണി സി.കാപ്പന്‍ തങ്ങള്‍ക്കൊപ്പമെത്തിയത് ആഘോഷമാക്കുന്നുണ്ടെങ്കിലും കാപ്പനെ എങ്ങനെ പരിഗണിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് പറഞ്ഞത്. 
 
കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കുമെന്നും എന്നാല്‍ എന്‍.സി.പി പിളര്‍ന്നു പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് വരുന്നതെങ്കില്‍ ഘടകകക്ഷിയാക്കുന്ന കാര്യം തനിക്ക് ഒറ്റയ്ക്ക് പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കാപ്പനെ ഘടകകക്ഷിയായി പരിഗണിക്കുന്നതിനോട് അനുകൂല നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പാലായില്‍ നടന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ മാണി സി.കാപ്പന്‍ തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന സൂചനയും ചെന്നിത്തല നല്‍കിയിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാകട്ടെ മുല്ലപ്പള്ളിയുടേതിന് സമാന പ്രതികരണമാണ് നടത്തിയത്. കാപ്പന്‍ വിഭാഗം വന്നത് മധ്യ തിരുവിതാംകൂറില്‍ ഗുണം ചെയ്യുമെങ്കിലും കൂടുതല്‍ സീറ്റുനല്‍കാന്‍ പരിമിതികളുണ്ടെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം മൂന്ന് സീറ്റ് ലഭിക്കുമെന്ന് ഉറപ്പു ലഭിച്ചുവെന്നായിരുന്നു മാണി സി.കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിയെന്ന നിലയില്‍ എന്‍.സി.പി ഇടതുമുന്നണി വിട്ടുവന്നതായിരുന്നുവെങ്കില്‍ ഘടകകക്ഷിയാക്കുന്നതില്‍ യു.ഡി.എഫിന് ആശയക്കുഴപ്പമുണ്ടാകുമായിരുന്നില്ല. എന്നാല്‍ മാണി സി.കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രം എത്തുമ്പോള്‍ അവരെ ഘടകകക്ഷി എന്ന പരിഗണന നല്‍കുന്നത് അബദ്ധമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago