HOME
DETAILS

ചവറ കോളജിന്റെ ചുറ്റുമതില്‍ സ്വകാര്യവ്യക്തി തകര്‍ത്തു വിദ്യാര്‍ഥികളെത്തി വീണ്ടും കെട്ടിയടച്ചു

  
backup
August 18 2016 | 21:08 PM

%e0%b4%9a%e0%b4%b5%e0%b4%b1-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-2


ചവറ: ബേബിജോണ്‍ മെമ്മോറിയര്‍ ഗവണ്‍മെന്റ് കോളജിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം കോടതി ഉത്തരവ് ഉണ്ടെന്നുപറഞ്ഞ് സമീപത്തുള്ള സ്വകാര്യവ്യക്തി തകര്‍ത്തു.
എം.പി.മാരുടെ വികസന ഫണ്ട് ഉപയോഗിച്ച് ചവറ ഗവണ്‍മെന്റ് കോളജിന് ചുറ്റുമതില്‍ നിര്‍മിച്ചത് 2002 ഏപ്രിലിലായിരുന്നു. കോളജിനു പിറകുവശം താമസിക്കുന്ന സ്വകാര്യവ്യക്തി കോംപൗണ്ടിന്റെ മധ്യത്തിലൂടെ വഴി വേണമെന്നാവശ്യപ്പെട്ട് 2000 മുതല്‍ വിവിധ കോടതികളില്‍ കേസുകള്‍ നടത്തിയിരുന്നു.
2015 സെപ്റ്റംബര്‍ 26ന് കൊല്ലം അഡിഷണല്‍ ജില്ലാ കോടതിയില്‍ നിന്നും ഹരജിക്കാരനനുകൂലമായ വിധിയുണ്ടാകുകയും അത് നടപ്പാക്കാന്‍ കഴിഞ്ഞ 12ന് കരുനാഗപ്പള്ളി മുന്‍സിഫ് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകിട്ട് ആറിന് ആമിയന്റെ സാന്നിധ്യത്തില്‍ മതില്‍ പൊളിച്ചുമാറ്റുകയായിരുന്നു. കോളേജ് സമയം കഴിഞ്ഞതിനാല്‍ വിദ്യാര്‍ഥികളോ കോളജ് അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മതില്‍ പൊളിക്കുന്നത് തടയുകയും കൊടികുത്തുകയും ചെയ്തു. അതേസമയം, പൊളിച്ചുമാറ്റിയ ഭാഗം ഇന്നലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധ പ്രകടനം നടത്തിയ ശേഷം കെട്ടിയടച്ചു.
കൊല്ലം കോടതിയിലെ വിധി നടപ്പാക്കിയെടുക്കാനുള്ള കേസ് കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ പരിഗണിച്ചപ്പോള്‍ കോളജിനുവേണ്ടി വാദിക്കേണ്ടിയിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തടസം ഉന്നയിക്കാഞ്ഞതിനാലായിരുന്നു  മതില്‍ പൊളിച്ചുമാറ്റാന്‍ അനുമതി ലഭിച്ചതെന്നും എന്നാല്‍ വിധി പകര്‍പ്പോ മറ്ററിയിപ്പോ ഒന്നുംതന്നെ കോളജ് അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. എം.ലൈല പറഞ്ഞു.
കൊല്ലം അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ 2015 സെപ്റ്റബര്‍ 26ലെ ഉത്തരവ് രണ്ടാഴ്ചത്തേയ്ക്ക് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തതായി പ്രിന്‍സിപ്പലും പി.ടി.എ വൈസ്പ്രസിഡന്റ് വി. ജ്യോതിഷ്‌കുമാറും അറിയിച്ചു.  ജസ്റ്റിസ് എ. ഹരിപ്രസാദാണ് സ്റ്റേ അനുവദിച്ചത്.
സമീപവാസികള്‍ക്ക് വഴിനല്‍കി ചുറ്റുമതില്‍ കെട്ടിയടക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കോളജ് യൂനിറ്റ് മുന്‍പ് ഒരുമാസക്കാലം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചിരുന്നു. കോംപൗണ്ടിന്റെ തെക്കുഭാഗത്തുകൂടി സമീപവാസികള്‍ക്ക് വഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകള്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിലവിലുണ്ട്. 1981 ല്‍  ആരംഭിച്ച കോളജിന് ചുറ്റുമതില്‍ കെട്ടണമെന്നാവശ്യത്തിന് മൂന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.  2002 ഏപ്രില്‍ 24ന് സാമൂഹ്യവിരുദ്ധര്‍ പൊളിച്ച ചുറ്റുമതില്‍ പിറ്റേന്നു കോളജ് അധികൃധര്‍ കെട്ടിയടച്ചിരുന്നു.  അതാണ് ബുധനാഴ്ച വീണ്ടും പൊളിച്ചതും പിറ്റേന്ന് കെട്ടിയടച്ചതും. മതില്‍ പൊളിപ്പും കെട്ടിയടക്കലും ഇവിടെ തുടര്‍ക്കഥയാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  9 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  9 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  9 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago