'റാങ്ക് ലിസ്റ്റില്‍ നിന്ന് അഞ്ചിലൊന്ന് പേരെ നിയമിക്കണം': സമരം തുടരും, മന്ത്രിതല ചര്‍ച്ച വേണമെന്ന് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍. തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങളെങ്കിലും നടക്കണമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പറഞ്ഞു.
മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചര്‍ച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പറഞ്ഞു.താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്, പുതിയ തസ്തിക സൃഷ്ടിക്കാന്‍ ഇതിലൂടെ വഴിയൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സമരം നിര്‍ത്തില്ലെന്നും, ശക്തമാക്കുമെന്നും സിവില്‍ പൊലിസ് റാങ്ക് ഹോള്‍ഡേഴ്സും വ്യക്തമാക്കുന്നു.സര്‍ക്കാര്‍ തീരുമാനം പൊലിസ് ഉദ്യോഗാര്‍ത്ഥികളെ ബാധിക്കുന്നതല്ല. സ്പെഷ്യല്‍ റൂള്‍ കൊണ്ട് വന്ന് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം. അതുവരെ സമരം തുടരുമെന്നും സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് വ്യക്തമാക്കി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി നിര്‍ത്തിവെക്കണമെന്ന തീരുമാനമുണ്ടായത്.
അതോടൊപ്പം നിരവധി തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."