ഹിജാബ് സംരക്ഷണ പോരാളികൾക്ക് ഐക്യദാർഢ്യം
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിജാബിന്റെ സംരക്ഷണത്തിന് വേണ്ടി പോരാടുന്നവർക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ റാബിഖ് സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റാബിഖ് ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ ഹിജാബ് അവകാശമാണ് എന്ന ശീർഷകത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഓരോ പൗരനും അവൻ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഹിജാബ് നിരോധിച്ച കർണാടക ഗവൺമെന്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും, ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തി കയറ്റരുത് എന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുസ്സലാം പുല്ലാളൂർ അധ്യക്ഷത വഹിച്ച യോഗം ഹംസ ഫൈസി കാളികാവ് ഉദ്ഘാടനം ചെയ്തു. ശരീഫ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അബ്ദുൽ ഖാദർ,ഫഹദ് മലപ്പുറം,സക്കീർ മേൽമുറി, നിസാം വെട്ടത്തൂര്, അസ്ഹർ, തൗഹദ് മേൽമുറി, ഫിറോസ് കാസർകോട് എന്നിവർ പങ്കെടുത്തു. സിക്രട്ടറി വീരാൻകുട്ടി ഒറ്റപ്പാലം സ്വാഗതവും, മൊയ്തുപ്പാ മേൽമുറി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."