HOME
DETAILS

മകളെ ബെല്‍റ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മാതാവിന് 40 വര്‍ഷം തടവ്

  
backup
February 19 2022 | 14:02 PM

crime-mother-kill-our-punishment56656631545

ഹൂസ്റ്റണ്‍ : അഞ്ച് വയസ്സുള്ള മകളെ ബെല്‍റ്റ് കൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മാതാവിനെ 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു . ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി കിം ഓഗ് ഫെബ്രു.17 വ്യാഴാഴ്ചയാണ് ശിക്ഷാവിധിയെക്കുറിച്ച് പ്രസ്താവന നടത്തിയത് .

മാര്‍ച്ച് 9 2019 ല്‍ ആയിരുന്നു സംഭവം ; ആന്‍ഡ്രിയ വെബ് (40) പോലീസിനെ വിളിച്ച് തന്റെ മകള്‍ (സമാന്ത ബെല്‍) അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കെണിയില്‍ നിന്നും താഴെ വീണു മരിച്ചു എന്നറിയിച്ചു. പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോള്‍ ശരീരം മുഴുവന്‍ അടി കൊണ്ട ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തി .

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആന്‍ഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു . തുടര്‍ച്ചയായി ബെല്‍റ്റ് ഉപയോഗിച്ച് അടിച്ച് ചുമരിനോട് ചേര്‍ത്ത് മണിക്കൂറുകളോളം ഇരുത്തുകയും അവിട നിന്നും അനങ്ങിയാല്‍ വീണ്ടും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നതായി സമ്മതിച്ചു . കുട്ടി മരിച്ചതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് സത്യം മറച്ചു വച്ചത് എന്നും ഇവര്‍ പറഞ്ഞു .

ആന്‍ഡ്രിയയുടെ ആണ്‍സുഹൃത്തും ഇതില്‍ പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്നു . കേസിന്റെ വിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . ഇത് ഒരു ദിവസം കൊന്നതല്ല , ദീര്‍ഘനാള്‍ ഇങ്ങനെ പീഡിപ്പിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു .

ചെറിയ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും , കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ കഴിയുമെന്ന് വിധി പ്രഖ്യാപിച്ച് ജഡ്ജി ചോദിച്ചു . ഇപ്പോള്‍ ഇവര്‍ക്ക് നല്‍കിയ ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും ജഡ്ജി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago