താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സ്ഥിരപ്പെടുത്തുകതന്നെ ചെയ്യും
തിരുവനന്തപുരം: താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിനെതിരേ രോഷം തിളയ്ക്കുമ്പോള്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. ന്യായീകരിക്കുക മാത്രമല്ല, തങ്ങള്‍ തന്നെ അധികാരത്തില്‍ വന്നാല്‍ അവരെ സ്ഥിരപ്പെടുത്തുതതന്നെ ചെയ്യുമെന്നും വെല്ലുവിളിയോടെ വ്യക്തമാക്കുന്നു.
ഇവരെ കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കി മാത്രമാണ് സ്ഥിരപ്പെടുത്തിയത്. എന്തോ ചെയ്യാന്‍ പാടില്ലാത്തതു ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമം ഉണ്ടായി. ഇത് ബോധപൂര്‍വ്വം ഉള്ള നടപടിയാണ്. സര്‍ക്കാരിനെ കരി വാരിതേക്കാന്‍ അവസരം ഉണ്ടാകേണ്ട എന്ന് കരുതി മാത്രമാണ് സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിയത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ തെറ്റിദ്ധരിച്ചു നില്‍ക്കുന്നു. അതില്‍ പിടിച്ചു നില്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാരെടുത്ത നടപടികളില്‍ യാതൊരു അനവധാനതയും ഉണ്ടായിട്ടില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി ലിസ്റ്റ് ഇല്ലാത്തിടത്താണ്. പി.എസ്.സി ലിസ്റ്റിലുള്ള ആരെയും അവിടെ സ്ഥിരപ്പെടുത്താനും കഴിയില്ല. ലിസ്റ്റിലുള്ളവര്‍ അതാഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാ സ്ഥാപനത്തിലും പി.എസ്.സി ലിസ്റ്റ് ഇല്ലല്ലോ. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന് അവര്‍ ഓരോ ഘട്ടത്തിലും ആളുകളെ എടുക്കുന്നുണ്ട്.
അത് ചിലര്‍ നല്ല കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിത്തന്നെ എടുക്കുന്നവരാണ്. എന്നാല്‍, അംഗീകൃത ജോലിയായി വന്നിട്ടില്ല. ഇത്തരം ആളുകള്‍ വര്‍ഷങ്ങള്‍ കുറച്ചായി. ചിലര്‍ 20 വര്‍ഷം ആയവരാണ്. ഇവരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന ഇല്ലാതെ തന്നെ കൃത്യമായ മാനദണ്ഡം ഇല്ലാതെ തന്നെ, ഇത്രയും കാലം അവരവിടെ ജോലി ചെയ്തു എന്നത് തന്നെ വലിയ കാര്യമാണ്. അവരെ നിങ്ങള് പിരിഞ്ഞുപൊയ്‌ക്കോ എന്ന് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന മാനുഷികപ്രശ്‌നം ഇല്ലേ. എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."