പ്രകോപനങ്ങളോട് പ്രതികരിക്കില്ല, സ്വയം പ്രതിരോധിക്കുമെന്നും ഉക്രൈന് പ്രസിഡന്റ്
കിയവ്: അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന പ്രകോപനങ്ങളോട് തങ്ങള്‍ പ്രതികരിക്കില്ലെന്ന് ഉക്രൈന്. എന്നാല്‍ റഷ്യ ആക്രമിച്ചാല്‍ പ്രത്യാക്രമണത്തിന് തയാറാണെന്നും ഉക്രൈന് പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉക്രൈനിനുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, റഷ്യന്‍ പിന്തുണയുള്ള കിഴക്കന്‍ വിമത മേഖലയില്‍ നിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് ഉക്രൈന് സൈനികര്‍ കൊല്ലപ്പെട്ടു.
പ്രകോപനങ്ങളിലൂടെയും വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെയും മേഖലയില്‍ അരക്ഷിതാവസ്ഥ വ്യാജമായി നിര്‍മിച്ചെടുക്കാനും അതുവഴി ഉക്രൈനില്‍ ആക്രമണം നടത്താനും റഷ്യ പദ്ധതിയിടുകയാണെന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആരോപിക്കുന്നു. റഷ്യ ഉക്രൈന് ആക്രമിക്കുമെന്ന് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ഒരു വന്‍ യുദ്ധം സംഭവിക്കാന്‍ 1945 മുതല്‍ റഷ്യ ശ്രമിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കുറ്റപ്പെടുത്തി.
എന്നാല്‍, സൈനികരെ പിന്‍വലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യ രംഗത്തെത്തിയിരുന്നു. ഇതിന് തെളിവായി സൈനികര്‍ മടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍, റഷ്യയെ വിശ്വാസത്തിലെടുക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ തയാറായിട്ടില്ല. ചെറിയ ആക്രമണങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കാനും തിരിച്ചടിയുണ്ടായാല്‍ ഉക്രൈനിലേക്ക് കടന്നുകയറാനുമാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."