പറഞ്ഞത് പരാതി, തര്‍ജ്ജമ ചെയ്തത് സര്‍ക്കാറിനുള്ള അഭിനനന്ദനമെന്ന്; രാഹുലിനെ തെറ്റിദ്ധരിപ്പിച്ച പോണ്ടിച്ചേരി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം
പോണ്ടിച്ചേരി: രാഹുല്‍ ഗാന്ധിയോട് പറഞ്ഞത് മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാതി. മുഖ്യമന്ത്രി രാഹുലിന് പരിഭാഷപ്പെടുത്തിക്കൊടുത്തത് സര്‍ക്കാറിനുള്ള അഭിനന്ദനമെന്ന്. രാഹുലിന്റെ പോണ്ടിച്ചേരി സന്ദര്‍ശനത്തനിടെയാണ് സംഭവം.
മത്സ്യത്തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തെറ്റായ പരിഭാഷ പറഞ്ഞുകൊടുത്തത്. പുതുച്ചേരി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കുറ്റപ്പെടുത്തി സംസാരിച്ച മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ മാറ്റി തന്നേയും സര്‍ക്കാരിനേയും പുകഴ്ത്തി പറയുകയാണെന്ന് പരിഭാഷപ്പെടുത്തി രാഹുലിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ കാണാന്‍ മുഖ്യമന്ത്രിക്കൊപ്പമാണ് രാഹുല്‍ എത്തിയത്.
Aandavan ?
— C T Ravi ?? ಸಿ ಟಿ ರವಿ (@CTRavi_BJP) February 17, 2021
CONgress leaders seem to be competing with Rahul Gandhi in telling lies !
Elderly Woman in Tamil: Government did not help us during cyclone.
Puducherry CM Narayanaswamy to Rahul: She is thanking me for visiting her during cyclone and providing relief ? pic.twitter.com/G503woWDQA
നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കഷ്ടതകളില്‍ തങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയില്ലെന്നുമായിരുന്നു സ്ത്രീയുടെ പരാതി. എന്നാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്ത്രീ പ്രശംസിക്കുകയാണെന്നാണ് നാരായണസ്വാമി രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചത്. നിവാര്‍ ചുഴലിക്കാറ്റ് സമയത്ത് താന്‍ സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയെന്നും അവരെ ആശ്വസിപ്പിച്ചെന്നുമാണ് സ്ത്രീ പറയുന്നതെന്നായിരുന്നു നാരായണസ്വാമി രാഹുലിനെ ധരിപ്പിച്ചത്.
രാഹുലിനെ തെറ്റിദ്ധരിപ്പിച്ച പുതുച്ചേരി മുഖ്യമന്ത്രിയുടെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."