HOME
DETAILS

മുസാബഖ സംസ്ഥാന ഇസ് ലാമിക കലാമേളക്ക് മലപ്പുറത്ത് പ്രൗഢാരംഭം

  
backup
February 20 2022 | 06:02 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%be%e0%b4%ac%e0%b4%96-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%87%e0%b4%b8%e0%b5%8d-%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95


പെരിന്തൽമണ്ണ
ഇശലുകളും രചനകളും മദ്ഹുകളും പെയ്തിറങ്ങിയ പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ് കോളജിന്റെ മണ്ണിൽ മദ്‌റസാ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക കലാസാഹിത്യ മത്സരമായ മുസാബഖ 16 മത് ഇസ് ലാമിക കലാമേളക്ക് തുടക്കം കുറിച്ചു. സമസ്തയുടെ 11,459 മദ്‌റസകളിലെ പത്ത് ലക്ഷത്തോളം വിദ്യാർഥികളിൽ നിന്ന് വിവിധ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 650 ൽപരം കലാപ്രതിഭകളാണ് ജൂനിയർ, സീനിയർ, സൂപ്പർസീനിയർ, ജനറൽ വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. മുഅല്ലിം വിഭാഗത്തിലും പ്രത്യേക മത്സരം നടക്കുന്നുണ്ട്.


സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി പതാക ഉയർത്തി. ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി അധ്യക്ഷനായി. സയ്യിദ് ഒ.എം.എസ് ശിഹാബ് തങ്ങൾ നിസാമി പ്രാർഥന നിർവഹിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ. മോയിൻകുട്ടി, എം.എ ചേളാരി സംസാരിച്ചു.


ജംഇയ്യത്തുൽ മുഅല്ലിമീൻ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങൾ, മുസാബഖ ചെയർമാൻ കൊടക് അബ്ദുറഹ് മാൻ മുസ് ലിയാർ , എം.ഇ.എ എഞ്ചിനിയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ജി .രമേശ്, മാനേജർ സി.കെ സുബൈർ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലീം എടക്കര, ഇബ്റാഹീം ഫൈസി തിരൂർക്കാട്, പി.കെ അബ്ദുൽ ഖാദിർ ഖാസിമി, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, കെ.ടി ഹുസൈൻകുട്ടി മൗലവി, കെ.കെ ഇബ്റാഹീം മുസ് ലിയാർ, ഹുസൈൻ തങ്ങൾ കാസർകോട്, ഹസൈനാർ ഫൈസി, അബ്ദുസ്സമദ് മുട്ടം, അശ്റഫ് ഫൈസി പനമരം, ഇല്യാസ് ഫൈസി തൃശൂർ, മുഹമ്മദലി ഫൈസി പാലക്കാട്, മാണിയൂർ അബ്ദുറഹ് മാൻ ഫൈസി, ശാഫി വയനാട്, ജസീബ് വെളിമുക്ക്, സുബൈർ, അയ്യൂബ് ഹസനി, ഇസ്മാഈൽ ഫൈസി എറണാംകുളം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, ശിഹാബുദ്ദീൻ മുസ് ലിയാർ, ഷാജഹാൻ അമാനി കൊല്ലം, സ്വദഖത്തുല്ല തങ്ങൾ, അസ്‌ലഹ് മുതുവല്ലൂർ, സഫറുദ്ദീൻ പൂക്കോട്ടൂർ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷനാവും. ഓവറോൾ ചാംപ്യൻമാർക്കുള്ള ട്രോഫി വിതരണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago