സമരം ശക്തമാക്കാന്‍ ഉദ്യോഗാര്‍ഥികള്‍: മുഖ്യമന്ത്രിക്ക് അനാവശ്യപിടിവാശിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുന്ന ഉദ്യോഗാര്‍ഥികള്‍ സമരം ശക്തമാക്കുന്നു. തങ്ങളെ കേള്‍ക്കാനുള്ള സന്മനസുപോലും സര്‍ക്കാരോ മുഖ്യമന്ത്രിയോ കാണിക്കാത്തതുകൊണ്ടാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം.ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ഥികളുടെ സമരം 24 ദിവസം പിന്നിടുകയാണ്.
പതിനൊന്നാം ദിവസത്തിലെത്തിയിരിക്കുകയാണ് സിവില്‍ പൊലിസ് റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം.
അതേ സമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്നാണ് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എന്നാല്‍ ഇന്നലെയും ഡി.വൈ.എഫ്.ഐ നേതാക്കള്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു വിഭാഗം സമരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചിട്ടില്ല.
താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചെങ്കിലും തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമാകാതെ സമരം തുടരാന്‍ തന്നെയാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. എന്നാല്‍ ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതും ഉദ്യോഗാര്‍ഥികളെ ചൊടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."