സതീശനും ബാലനും ഗവർണറുടെ പരിഹാസം; കാനത്തിനു മറുപടി
തിരുവനന്തപുരം
തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുൻ മന്ത്രി എ.കെ.ബാലനെയും പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും വി.ഡി. സതീശൻ ചോദിച്ച് മനസിലാക്കണമെന്ന് ഗവർണർ പറഞ്ഞു. ബാലൻ ഇപ്പോഴും 'ബാലനായി' പെരുമാറുന്നു. അദ്ദേഹം വളരാൻ ശ്രമിക്കുന്നില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലൻ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും ഗവർണർ പരിഹസിച്ചു.
കാനം രാജേന്ദ്രൻ ഭരണമുന്നയിൽ തന്നെയല്ലേ എന്ന് ഗവർണർ ചോദിച്ചു. താൻ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ല. ഇടതുമുന്നണിയുടെ പ്രശ്‌നങ്ങൾക്ക് തന്നെ കരുവാക്കരുത്. ഇടതു മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്. പരസ്യമായി തന്നെ നിങ്ങൾ തമ്മിൽ തല്ലുകയാണ്. താൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെങ്കിൽ അതിനെന്തിനു കീഴടങ്ങണമെന്നും ഗവർണർ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."