സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് ; ചങ്ങലകൾ നീളുന്നത് വിദേശത്തേക്കും; നിസഹായരായി അന്വേഷണ സംഘം
സുനി അൽഹാദി
കൊച്ചി
സർവ നിയന്ത്രണങ്ങളും മറികടന്ന് സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്ത് അനുസ്യൂതം തുടരുമ്പോൾ, ചങ്ങലകൾ നീളുന്നത് വിദേശത്തേക്കും. അതിനാൽതന്നെ ലഹരിക്കടത്തിന് പിന്നിലുള്ള വമ്പന്മാരെ വലയിലാക്കാൻ കഴിയാതെ നിസഹായരാവുകയാണ് അന്വേഷണ സംഘങ്ങൾ. പിടിയിലാകുന്നത് ചങ്ങലയിലെ ഇങ്ങേഅറ്റത്തുള്ളവർ മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ലഹരിക്കടത്തിന് കാരിയർമാരായി സ്ത്രീകളെയും വിദ്യാർഥികളെയും ഉപയോഗിക്കുന്നതിന് പ്രത്യേക സംഘംതന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കെണിയിൽപ്പെടുത്തിയാണ് വിദ്യാർഥികളെ ഇത്തരം സംഘങ്ങളുടെ ഭാഗമാക്കി മാറ്റുന്നതും.
ലാഭം കൊയ്യാൻ രാസലഹരി
നേരത്തെ കഞ്ചാവായിരുന്നു ലഹരിപ്പാർട്ടികളിലെ മുഖ്യ ആകർഷണമെങ്കിൽ ഇപ്പോൾ മാരക ലഹരി വസ്തുക്കളായ എം.ഡി.എം.എ, എൽ.എസ്.ഡി, ഹഷീഷ് ഓയിൽ തുടങ്ങിയവയാണ് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. കഞ്ചാവിനെ അപേക്ഷിച്ച്, ഒളിച്ച് കടത്തുന്നതിന് കൂടുതൽ എളുപ്പവും ഇത്തരം ലഹരി വസ്തുക്കളാണ്. മാത്രമല്ല, കൂടുതൽ ലാഭകരവും ഇതാണത്രെ. ബംഗളൂരുവിൽ ഒരു എൽ.എസ്.ഡി സ്റ്റാമ്പിന് 2,000 രൂപയാണെങ്കിൽ, അത് കൊച്ചിയിലെത്തിച്ചാൽ 5,000 രൂപ കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."