HOME
DETAILS

പഴ്‌സണൽ സ്റ്റാഫ് പെൻഷൻ നിർത്തും ; വീണ്ടും വെല്ലുവിളി

  
backup
February 20 2022 | 06:02 AM

%e0%b4%aa%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%a3%e0%b5%bd-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%86%e0%b5%bb%e0%b4%b7%e0%b5%bb-%e0%b4%a8

സ്വന്തം ലേഖകൻ
തിരുവനന്തപുരം
മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിന് ഖജനാവിൽനിന്ന് പെൻഷൻ നൽകുന്ന നടപടി ഉടൻ അവസാനിപ്പിക്കുമെന്ന് വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പെൻഷൻ നൽകുന്ന സ്‌കീം അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. പെൻഷൻ സംബന്ധിച്ച എല്ലാ ഫയലുകളും ഹാജരാക്കാൻ ഗവർണർ നിർദേശിച്ചു.
പെൻഷൻ നൽകുന്ന തീരുമാനം റദ്ദ് ചെയ്യുന്നതായി നയപ്രഖ്യാപന പ്രസംഗത്തിൽ ഭേദഗതി വരുത്തണമെന്നും ഗവർണർ സർക്കാരിന് നിർദേശം നൽകി.
പെൻഷനിൽ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്ന് ഗവർണർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ നടപടിയുണ്ടാകും. സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഒരു കേന്ദ്രമന്ത്രിക്ക് 12 പഴ്‌സണൽ സ്റ്റാഫാണ് ഉള്ളത്. സംസ്ഥാനത്തെ ഓരോ മന്ത്രിമാർക്കും 20ൽ അധികം സ്റ്റാഫുണ്ട്. ഇവരെയെല്ലാം രണ്ട് വർഷം കൂടുമ്പോൾ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. ഇതിൽ പാർട്ടി കേഡർ വളർത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ഭരണഘടനയ്ക്ക് എതിരാണ് ഇക്കാര്യങ്ങൾ. സർക്കാർ ജനങ്ങളുടെ പണം ധൂർത്തടിക്കുന്നത് അനുവദിക്കാനാകില്ലെന്നും സി.എ.ജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ല. തനിക്ക് ഉത്തരം പറയേണ്ടത് രാഷ്ട്രപതിയോട് മാത്രമാണ്. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാലിനെ മാറ്റാൻ താൻ നിർദേശിച്ചിട്ടില്ല. ഒരു സെക്രട്ടറിക്ക് ഒറ്റയ്ക്ക് അങ്ങനെ കത്തെഴുതാനാകില്ലെന്ന് തനിക്ക് അറിയാമെന്നും ഗവർണർ പറഞ്ഞു. ബി.ജെ.പി നേതാവ് ഹരി എസ് കർത്തായെ തന്റെ പി.എ ആയി നിയമിച്ചത് കേരളാ പൊലിസ് ഇന്റലിജൻസ് ക്ലിയർ ചെയ്ത ശേഷമാണ്. ഇതിനുമുമ്പും രാജ്ഭവനിൽ രാഷ്ട്രീയപശ്ചാത്തലം ഉള്ള പലരും ജോലി ചെയ്തിട്ടുണ്ട്. അതിന്റെ കണക്ക് തന്റെ പക്കലുണ്ട്. രാജ്യത്ത് കേരള രാജ്ഭവനിൽ ആണ് ഏറ്റവും കുറവ് പഴ്‌സണൽ സ്റ്റാഫ് ഉള്ളതെന്നും ഗവർണർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago