മെട്രോമാന് ഇ. ശ്രീധരന് ബി.ജെ.പിയിലേക്ക്; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
തിരുവനന്തപുരം: മെട്രോമാന് ഇ.ശ്രീധരന് ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബി.ജെ.പിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന് അവകാശപ്പെട്ടു. ഇ. ശ്രീധരനും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയയാത്രാവേളയില് അദ്ദേഹം പാര്‍ട്ടിയില്‍ ചേരും. അതേ സമയം ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നകാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് പറഞ്ഞ സി.പി.എം സെക്രട്ടറി എ വിജയരാഘവന്റെ തലക്കു സുഖമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. എത്രയോകാലമായി ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കുകയായിരുന്നു സി.പി.എമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."