ഹിജാബ്: 20 വിദ്യാർഥിനികൾക്കെതിരേ കേസെടുത്ത് കർണാടക
ബംഗളൂരു
ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ലാസിൽ കയറരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാത്തവർക്കേതിരേ കേസെടുത്ത് കർണാടക. തുമാകുരുവിൽ 20 വിദ്യാർഥിനികൾക്കെതിരേ പൊലിസ് കേസെടുത്തു. തുമാകുരു എംപ്രസ് കോളജ് പ്രിൻസിപ്പൽ സിറ്റി പൊലിസിനു നൽകിയ പരാതിയിലാണ് കേസ്.
ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിനു പുറത്ത് ധർണ നടത്തിയിരുന്നു. വിഷയത്തിൽ മൃദുസമീപനം ഉണ്ടാകില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ പൊലിസ് കർശന നടപടിയെടുക്കണമെന്നും ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഇതിനിടെ, ശിവമോഗ ജില്ലയിലെ ഷിറാലക്കൊപ്പയിലെ ഗവ. പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു. ഹിജാബിനെതിരേയുള്ള പ്രതിഷേധം കാരണം ബെൽഗാവിയിലെ വിജയ് പാരാ മെഡിക്കൽ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഹരിഹരയിലെ എസ്.ജെ.വി.പി കോളജ് വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. ബെല്ലാരി സരള ദേവി കോളജിലെ വിദ്യാർഥികളെ ക്ലാസിൽനിന്ന് പുറത്താക്കിയതിനെതിരേ കോളജ് ഗ്രൗണ്ടിൽ ഹിജാബ് ധരിച്ച് ധർണ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."