HOME
DETAILS
MAL
വിജില്‍ സര്‍ഗവസന്തം: രചനകള്‍ ക്ഷണിക്കുന്നു
backup
August 18 2016 | 21:08 PM
കോഴിക്കോട്: വിജില്‍ സ്‌പോണ്‍സേര്‍ഡ് ബുക്‌സ് സ്‌കീം സര്‍ഗവസന്തം 2016 പുതിയ എഴുത്തുകാരുടെ രചനകള്‍ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
കഥ, കവിത, ലേഖനം, (രാഷ്ട്രീയ- മത വിഷയങ്ങള്‍ ഒഴികെ) എന്നീ സാഹിത്യ മേഖലയിലെ സൃഷ്ടികളാണ് പ്രസിദ്ധീകരിക്കുക.
രചനകളുടെ കൈയെഴുത്തു പ്രതിയോ, ഡി.ടി.പി കോപ്പിയോ അയക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ സ്ഥാപന മേലധികാരികളുടെ സാക്ഷ്യപത്രം സൃഷ്ടിയോടൊപ്പം ചേര്‍ത്തിരിക്കണം.
സൃഷ്ടികള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, വിജില്‍ സ്‌പോണ്‍സേഴ്ഡ് ബുക്‌സ്, പ്രണവം, 442376, തിരുത്തിയോട്, കോഴിക്കോട്- 4. രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഒക്‌ടോബര്‍ 15. ഫോണ്‍: 9895716648.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."