സഊദിയിൽ മുഴുവൻ പ്രവിശ്യയിലും വാക്സിനേഷൻ വിതരണം തുടങ്ങി; കൊവിഡ് വന്ന് ഭേദമായവർക്ക് ഒരു ഡോസ് മതിയെന്ന് മന്ത്രാലയം
റിയാദ്: രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും കൊറോണ വാക്സിൻ വിതരണം ആരംഭിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലഭ്യതക്കുറവ് മൂലം നേരത്തെ നിർത്തി വെച്ച വാക്സിൻ വിതരണമാണ് പൂർണ്ണ തോതിൽ പുനഃരാരംഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാക്‌സിന്‍ സെന്ററുകള്‍ അറിയാനും അപ്പോയിന്റ്‌മെന്റ് നേടാനും 'സിഹതീ' ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് പകര്‍ച്ച വ്യാധികള്‍ക്കായുള്ള സഊദി നാഷണല്‍ സയിന്റഫിക് കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്ത് വാക്സിനുകൾ എത്താൻ തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ വാക്സിനുകൾ എത്തിയതായി മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."