സഊദിയിൽ നിന്ന് യാത്ര പോകുന്ന ഇന്ത്യക്കാർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ
റിയാദ്: ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗ നിർദേശങ്ങളുടെ ഭാഗമായി സഊദിയിൽ നിന്നും യാത്ര പോകുന്നവർ ചില കാര്യങ്ങൾ പാലിക്കണമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രക്കായി ഇന്ത്യാ ഗവൺമെന്റ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയിൽ നിന്ന് ലഭിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് നിർദേശങ്ങൾ നൽകിയത്.
എല്ലാ യാത്രക്കാരും ഷെഡ്യൂൾ ചെയ്ത യാത്രക്ക് മുമ്പായി ഓൺലൈൻ എയർ സുവിധ പോർട്ടലിൽ ഇ-സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം. https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്കിലാണ് ഇത് സമർപ്പിക്കേണ്ടത്. 22 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന നിയമ പ്രകാരം എല്ലാ യാത്രക്കാരും എയർ സുവിധ പോർട്ടലിൽ നെഗറ്റീവ് കൊവിഡ് പി സി ആർ ടെസ്റ്റ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം, കൂടാതെ ചെക്ക്-ഇൻ സമയത്ത് അത് ഹാജരാക്കുകയും വേണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന റിപ്പോർട്ട് ആണ് സമർപ്പിക്കേണ്ടത്. സ്വയം പ്രഖ്യാപന ഇ-ഫോം സമർപ്പിച്ച് എയർ സുവിധ പോർട്ടലിൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിനുശേഷം മാത്രമേ യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കൂ.
സഊദി അറേബ്യയിൽ നിന്ന് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരെയും ഇന്ത്യൻ വിമാനത്താവളങ്ങളിൽ (പോർട്ട് ഓഫ് എൻട്രി) എത്തുമ്പോൾ നിർബന്ധമായും സ്വയം പണമടച്ചുള്ള സ്ഥിരീകരണ തന്മാത്രാ പരിശോധനയ്ക്ക് വിധേയമാക്കും. നിശ്ചിത സ്ഥലത്ത് തന്മാത്രാ പരിശോധനയ്ക്ക് സാമ്പിൾ നൽകിയ ശേഷമേ യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കൂ. സഊദി അറേബ്യയിൽ നിന്ന് എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നിന്ന് കണക്ഷൻ വിമാനത്തിൽ മാറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ നിശ്ചിത സ്ഥലത്ത് സാമ്പിൾ നൽകിയാണ് കണക്റ്റിംഗ് ഫ്ലൈറ്റിലേക്ക് പോകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."