വിമാന യാത്രകളില്‍ കുട്ടികളുടെ സുരക്ഷക്കായി ചൈല്‍ഡ് റിസ്റ്റ്‌റേന്റ് സിസ്റ്റം
ന്യൂഡല്‍ഹി: യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിമാനങ്ങളില്‍ ചൈല്‍ഡ് റിസ്റ്റ്‌റേന്റ് സിസ്റ്റം (സി.ആര്‍.എസ്) നടപ്പാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിര്‍ദേശം നല്‍കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാധാരണ സീറ്റ് ബെല്‍റ്റിനപ്പുറത്തുള്ള പ്രത്യേക രൂപകല്‍പന ചെയ്തിട്ടുള്ള സീറ്റുകളും സീറ്റ് ബെല്‍റ്റുകളും ഉള്‍ക്കൊള്ളുന്നതാണ് സി.ആര്‍.എസ് എന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടഘട്ടങ്ങളില്‍ കുട്ടികളെ ശാരീരികമായി നിയന്ത്രിക്കാന്‍ രക്ഷിതാവിന് കഴിയില്ല. അവര്‍ക്ക് അപകടത്തില്‍നിന്ന് അതിജീവിക്കുന്നതിനുള്ള അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ഘടകങ്ങളിലൊന്നാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2020 ആഗസ്റ്റില്‍ കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തിന് പിന്നാലെ രൂപവത്കരിച്ച സബ് കമ്മിറ്റി വിമാനങ്ങളില്‍ സി.ആര്‍.എസ് നടപ്പാക്കണമെന്ന് ഡി.ജി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയത്. വിമാനങ്ങളുടെ മോഡല്‍, സീരീസ്, സീറ്റുകള്‍ തമ്മിലുള്ള അകലം, വിമാനം ഇറങ്ങുമ്പോഴും പുറപ്പെടുമ്പോഴും ഉപയോഗിക്കുന്ന ചൈല്‍ഡ് റിസ്റ്റ്‌റേന്റ് സിസ്റ്റം എന്നിവ സംബന്ധിച്ച് വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."