HOME
DETAILS
MAL
യു.പിയിൽ ആർക്ക് വോട്ട് ചെയ്താലും കിട്ടുന്നത് ബി.ജെ.പിക്കെന്ന്
backup
February 21 2022 | 06:02 AM
ലഖ്നൗ
ഉത്തർപ്രദേശിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വിവി പാറ്റിൽ കൃത്രിമമാരോപിച്ച് സമാജ് വാദി പാർട്ടി രംഗത്ത്. വിവിപാറ്റിൽ നിന്ന് പുറത്തുവരുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്ത സ്ലിപ്പാണെന്ന് പാർട്ടി വ്യക്തമാക്കി. സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്തണമെന്ന് വിഷയത്തിൽ എസ്.പി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് മനസിലാക്കണമെന്നും സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്താൻ ഇടപെടണമെന്നും പാർട്ടി ട്വീറ്റ് ചെയ്തു. 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് യു.പിയിൽ ഇന്നലെ നടന്നത്. രാവിലെ ഏഴ് മണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ നീണ്ടു. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."