എൽ.ഡി.എഫ് പരിപാടികൾ സി.പി.ഐ ബഹിഷ്കരിച്ചു
പത്തനംതിട്ട
ജില്ലയിൽ സി.പി.എം - സി.പി.ഐ ബന്ധം ഉലയുന്നു
കൊടുമണ്ണിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത സി.പി.എം-സി.പി.ഐ തർക്കം കടുക്കുന്നു. ജില്ലയിലെ എല്‍.ഡി.എഫ് പരിപാടികള്‍ ബഹിഷ്കരിക്കാൻ സി.പി.ഐ തീരുമാനിച്ചു.
കൊടുമണ്‍ അങ്ങാടിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാക്കളെയും മറ്റും മർദിച്ച സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരേ നടപടി എടുക്കാമെന്ന ഉറപ്പ് പാലിക്കാത്തതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസത്തെ ഇടതുമുന്നണി ജില്ലാ യോഗത്തിൽ പാർട്ടി പങ്കെടുത്തില്ല. പ്രവര്‍ത്തകര്‍ക്കെതിരേ സി.പി.എം നടപടി എടുക്കുന്നില്ലെങ്കിൽ മുന്നണി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനം.
ജനുവരി 16 നാണ് അങ്ങാടിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."