കര്‍ണാടക ശിവമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു; ജില്ലയില്‍ നിരോധനാജ്ഞ
ബംഗളൂരു: ശിവമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. 23കാരനായ ഹര്‍ഷയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് വന്‍പൊലിസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.
ഹിജാബ് സമരം ശക്തമായിരുന്ന സ്ഥലമാണ് ശിവമോഗ. ഇവിടെയുള്ള കോളജുകളില്‍ വലിയ പ്രതിഷേധം നടന്നിരുന്നു.
ഞായറാഴ്ച രാത്രിയാണ് ഹര്‍ഷക്കെതിരെ ആക്രമണമുണ്ടായത്. ഭാരതി കോളിനിയിലെ രവി വര്‍മ ലൈനില്‍ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് കാരണം അവ്യക്തമാണ്. കൊലപാതകത്തെ തുടര്‍ന്ന് ബജ്റംഗ്ള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. പ്രകടനത്തിനിടെ കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും മന്ത്രി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."