മാനനഷ്ടക്കേസ് : അമിത് ഷാ ഹാജരാകണമെന്ന് ബംഗാള്‍ കോടതി
കൊല്‍ക്കത്ത: തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കേസില്‍ ഹാജരാകണമെന്ന് ബംഗാള്‍ കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് ബിദാനഗറിലെ എം.പി, എം.എല്‍.എ കോടതി പ്രത്യേക ജഡ്ജി സമന്‍സ് പുറപ്പെടുവിച്ചത്. ഈ മാസം 22ന് രാവിലെ 10 മണിക്ക് അമിത് ഷാ നേരിട്ടോ അഭിഭാഷകന് മുഖേനയോ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐ.പി.സി) 500ാം വകുപ്പ് പ്രകാരമാണ് മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്തത്.
2018 ഓഗസ്റ്റ് 11ന് കൊല്‍ക്കത്ത മായോ റോഡില്‍ നടന്ന ബി.ജെ.പി റാലിയില്‍ അഭിഷേക് ബാനര്‍ജിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കേസിലാണ് ബംഗാള്‍ കോടതി ഹാജരാകാന്‍ പറഞ്ഞതെന്ന് അഭിഭാഷകന് സഞ്ജയ് ബസു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."