HOME
DETAILS

പാര്‍ട്ടിക്കു പിന്നാലെ ഗവര്‍ണറും പ്രശ്‌നത്തിലിടപെടുന്നു: സര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്നില്‍ മുട്ടു മടക്കുന്നു

  
backup
February 19 2021 | 14:02 PM

cm-pinarayi-vijayan-meets-with-governor-arif-muhammed-khan

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിനു പിന്നാലെ ഗവര്‍ണറും പ്രശ്‌നത്തിലിടപെടുന്നു. ഇന്ന് സമരക്കാര്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനൊപ്പം ഗവര്‍ണറെ കണ്ടിരുന്നു. അവരില്‍ നിന്നു പ്രശ്‌നങ്ങള്‍ കേട്ട ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് വാക്കു നല്‍കിയതായാണറിവ്. ഇതിനുശേഷമാണ് ഗവര്‍ണര്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
സമരത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഇനിയും സര്‍ക്കാരിനാവില്ല. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിളംബരം ചെയ്യനായി സി.പി.എം ആക്ടിംഗ് സെക്രട്ടറി നയിക്കുന്ന ജാഥയില്‍ അദ്ദേഹം തന്നെ ഉയര്‍ത്തിയ പ്രസ്താവനകളെ തിരുത്തി പറയാന്‍ മറ്റൊരു യാത്ര നടത്തേണ്ട ഗതികേടിലാണ് പാര്‍ട്ടി.
ഡി.വൈ.എഫ്.ഐക്കും വലിയ തലവേദനായി മാറിയിരിക്കുകയാണ് സമരം. സിപി.എമ്മിനും സര്‍ക്കാരിനും സി.പി.എം ആക്ടിംഗ് സെക്രട്ടറിയും ബാധ്യതയാകുമ്പോള്‍ എങ്ങനെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് പാര്‍ട്ടിയും സര്‍ക്കാരും ആലോചിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുന്നതും പിണറായിയെ തന്നെ നയം വ്യക്തമാക്കാന്‍ ഇറക്കുന്നതും ഇതിന്റെ ഭാഗമായാണ്.

സമരത്തെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തലിനുശേഷമാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. പുതുതായി തസ്തികകള്‍ സൃഷ്ടിക്കുന്നതിലും, നിയമനങ്ങള്‍ നടത്തുന്നതിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഉദ്യോഗാര്‍ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടിരുന്നു. ഈ സമീപനം ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലും വലിയ പ്രതീക്ഷ നല്‍കിയിട്ടുണ്ട്.

മന്ത്രിമാരെ ചുമതലപ്പെടുത്തി ചര്‍ച്ച നടത്താനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഉടന്‍ തന്നെ ചര്‍ച്ച നടക്കാനും സാധ്യതയുണ്ട്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാനാണ് സാധ്യത.
എന്നാല്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ ഫോര്‍മുല ഇല്ലെന്നതാണ് നേര്.
തലസ്ഥാനത്തെ സമരമുഖത്ത് വീണ്ടും പുതിയ പ്രതീക്ഷയിലാണ് സംഘാടകര്‍. ഇന്നലെ തലമുണ്ഡനം ചെയ്ത കായികതാരങ്ങള്‍ ഇന്ന് തലകുത്തിമറിഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു. പ്രതീകാത്മക മീന്‍ വില്‍പ്പന നടത്തിയായിരുന്നു പതിമൂന്നാം ദിവസത്തിലേക്ക് കടന്ന സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ ഇന്നത്തെ സമരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  25 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  25 days ago