പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി നേതാക്കൾക്ക് യാത്രയപ്പ് നൽകി
ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഷാറ ഖുറൈശ് ഏരിയ പ്രസിഡണ്ട് സി.എച്ച് .മുസ്‌തഫ , ഫിലിപ്‌സ് ഏരിയ പ്രസിഡണ്ട് കെ.പി. ഹംസ സാഹിബ് എന്നിവർക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി. മലപ്പുറം മൈലപ്പുറം സ്വദേശി സി.എച്ച് മുസ്‌തഫ 40 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്നു.ഒഴിവു സമയങ്ങൾ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തങ്ങങ്ങൾക്ക് വേണ്ടി സമർപ്പിച്ച മുസ്തഫ ഒരു നല്ല സംഘാടകൻ കൂടിയായിരുന്നു. ജിദ്ദ കെഎംസിസിയുടെ അൽ സലാമാ, റവാബി, ഷാറാ ഖുറൈശ്, അൽ സാമിർ തുടങ്ങി വിവിധ ഏരിയ കമ്മിറ്റികളുടെയും ജിദ്ദ മലപ്പുറം മുൻസിപ്പൽ കെഎംസിസി കമ്മിറ്റി രൂപീകരണത്തിലും പ്രവർത്തന സജ്ജമാക്കുന്നതിലും വലിയ പങ്കു വഹിച്ചു.
ജിദ്ദ കെഎംസിസി ഫിലിപ്‌സ് ഏരിയ പ്രസിഡണ്ട് കെ.പി. ഹംസ വേങ്ങര എ.ആർ നഗർ സ്വദേശിയാണ് . നാല് ദശാബ്ദതോളമായി തുടരുന്ന ജിദ്ദയിലെ പ്രവാസ ജീവിതം മതിയാക്കിയാണ് നാട്ടിലേക്ക് തിരിക്കുന്നത്. നിലവിൽ ഏരിയ പ്രസിഡന്റിന് പുറമെ ജിദ്ദ വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡണ്ട് സ്ഥാനം വഹിക്കുന്നുണ്ട്. തിരൂരങ്ങാടി പി.എസ്. എം.ഓ. കോളേജിലെ ആദ്യ ബാച്ചിലെ (1968) വിദ്യാർത്ഥിയായിരുന്ന അദ്ദേഹം നിലവിൽ ജിദ്ദ പി.എസ്.എം.ഓ. കോളേജ് അലുംനി കമ്മിറ്റിയിലും പ്രവർത്തിക്കുന്നുണ്ട്.
ആക്ടിങ്ങ് പ്രസിഡണ്ട് വി.പി. മുസ്‌തഫ ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ എന്നിവർ ഇരുവർക്കും ജിദ്ദ കെഎംസിസിയുടെ മൊമെന്റോകൾ കൈമാറി. എ.കെ. ബാവ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മാനു പട്ടിക്കാട്, അയ്യൂബ് അൽ സലാമ, ബാബു ഒഴുകൂർ, ഹംസക്കുട്ടി ഇരുമ്പുഴി എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."