പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചതില്‍ ദുരൂഹതയേറുന്നു: ബന്ധുവിനുവേണ്ടി വലവിരിച്ച് പൊലിസ്
തൊടുപുഴ: പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ബയസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രേഷ്മ (17)ആണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.
ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്താണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അര്‍ധ സഹോദരനായി പൊലിസ് അന്വേഷണം വ്യാപിപിച്ചു. അതേ സമയം പെണ്‍കുട്ടിയുടെ മരണത്തിനുപിന്നിലെ കാരണങ്ങളെക്കുറിച്ച് കുടുംബം ഒന്നും വ്യക്തമാക്കിയിട്ടില്ല. പിതാവിന്റെ അര്‍ധ സഹോദരനുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹം കുടുംബത്തില്‍ വരാറുണ്ടായിരുന്നുവെന്നും മരണത്തിലേക്കു നയിച്ചസംഭവമെന്താണെന്നറയില്ലെന്നുമാണ് കുട്ടിയുടെ പിതാവിന്റെ മൊഴി.
വെള്ളിയാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലിസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പോലിസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോ തൊഴിലാളികളും പോലിസിനെ അറിയിച്ചിരുന്നു. ഇവര്‍ രണ്ടുപേരും കടന്നുപോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പൊലിസിനു ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."