കസ്റ്റംസ് ഡ്യൂട്ടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന്
കൊല്ലം: തോട്ടണ്ടി ഇറക്കുമതിയില്‍ കേന്ദ്ര ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ കസ്റ്റംസ് ഡ്യൂട്ടി പിന്‍വലിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉറപ്പു നല്‍കിയതായി എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു.
2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനബില്ലില്‍ ഇതിനാവശ്യമായ ഭേദഗതി നിര്‍ദേശം കൊണ്ടുവരാമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര വിപണിയില്‍ കശുവണ്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് വികേന്ദ്രീകൃത സ്വഭാവത്തില്‍ മേഖലാതല കശുവണ്ടി ബോര്‍ഡുകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യാകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചതായും പ്രേമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബന്ധപ്പെട്ട മന്ത്രിമാരെ കണ്ട് നിവേദനം സമര്‍പ്പിച്ചപ്പോഴാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."