HOME
DETAILS

ചെന്നിത്തലക്കെതിരേ മന്ത്രിമാര്‍: ബ്ലാക്ക് മെയില്‍ രാഷ്ട്രീയമെന്നു ഇ.പി. ജയരാജന്‍; സമഗ്രമായ അന്വേഷണം വേണം

  
backup
February 20 2021 | 06:02 AM

chennithala-against-ministers-2021-feb

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ മന്ത്രി ഇ.പി ജയരാജനും മേഴ്‌സിക്കുട്ടിയമ്മയും. ഇ.പി ജയരാജന്‍ കൂടുതല്‍ ക്ഷോഭിച്ചാണ് പ്രതികരിച്ചത്. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ നടക്കുന്നത് ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാെണന്നു ഇ.പി. ജയരാജന്‍ വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇതില്‍ പ്രതിപക്ഷ നേതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.


സര്‍ക്കാര്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ധാരണയില്‍ ഒപ്പുവെച്ചിട്ടുമില്ല. ഇപ്പോള്‍ പുറത്തുവന്നതെല്ലാം കമ്പനിയുടെ വാദങ്ങളാണ്. അതിന്നുപിന്നില്‍ ദുരുദ്ദേശങ്ങളുള്ളതിനാല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാര്‍ വിദേശങ്ങളിലെത്തുമ്പോള്‍ മലയാളികള്‍ സംസാരിക്കാനെത്താറുണ്ട്. അതെല്ലാം സാധാരണമാണെന്നും ഇ,പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആവര്‍ത്തിച്ചു. അദ്ദേഹം ഇങ്ങനെ ഉളുപ്പില്ലാതെ സംസാരിക്കരുത്. തനിക്കു തെറ്റുപറ്റിയിട്ടില്ല. താന്‍ തിരുത്തുകയുമില്ല. എന്നാല്‍ തനിക്കെതിരേ നടത്തിയ ആരോപണങ്ങളില്‍ പ്രതിപക്ഷനേതാവിനു തിരുത്തേണ്ടിവരും. എല്ലാം തിരുത്തിയ പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്.


ഇത് കൊല്ലത്തു രാഹുല്‍ ഗാന്ധി വരുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ അതിനു മുമ്പ് ഇളക്കാനുള്ള റിഹേഴ്‌സല്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ദിവസവും മന്ത്രിയെന്ന നിലയില്‍ ധാരാളം പേര്‍ കാണാന്‍ വാരാറുണ്ട്. അതില്‍ കാര്യമില്ല. അതല്ലാതെ കരാറോ മറ്റോ ഉണ്ടായിട്ടില്ല.
അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേ കമ്പനി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോകള്‍ രാവിലെ പുറത്തുവിട്ടാണ് ഇന്ന് ചെന്നിത്തല രംഗത്തെത്തിയത്. അതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാര്‍.

ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും 5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടില്ലെന്നുമായിരുന്നു ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago