തെറ്റുപറ്റിയിട്ടില്ല; തിരുത്തില്ല: പ്രതിപക്ഷനേതാവു തിരുത്തി മാപ്പു പറയേണ്ടിവരുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ.
പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആവര്‍ത്തിച്ചു. അദ്ദേഹം ഇങ്ങനെ ഉളുപ്പില്ലാതെ സംസാരിക്കരുത്. തനിക്കു തെറ്റുപറ്റിയിട്ടില്ല. താന്‍ തിരുത്തുകയുമില്ല. എന്നാല്‍ തനിക്കെതിരേ നടത്തിയ ആരോപണങ്ങളില്‍ പ്രതിപക്ഷനേതാവിനു തിരുത്തേണ്ടി മാപ്പു പറയേണ്ടിവരും. എല്ലാം തിരുത്തിയ പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു ആശങ്കയും വേണ്ട.
കൊല്ലത്തു രാഹുല്‍ ഗാന്ധി ഉടനെ വരുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ അതിനു മുമ്പ് ഇളക്കാനുള്ള റിഹേഴ്‌സല്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ദിവസവും മന്ത്രിയെന്ന നിലയില്‍ ധാരാളം പേര്‍ കാണാന്‍ വാരാറുണ്ട്. അതില്‍ കാര്യമില്ല. ആരെ എങ്കിലും കണ്ടു സംസാരിച്ചാല്‍ കരാറാകുമോ എന്നും മന്ത്രി ചോദിച്ചു.
അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേ കമ്പനി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോകള്‍ രാവിലെ പുറത്തുവിട്ടാണ് ഇന്ന് ചെന്നിത്തല രംഗത്തെത്തിയത്. അതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാര്‍.
ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും 5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടില്ലെന്നുമായിരുന്നു ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."