ലോക ചെസ് ചാംപ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു
ന്യൂഡല്‍ഹി: വിശ്വനാഥന്‍ ആനന്ദിന്റെ പിന്‍ഗാമിയായി കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ലോക ചെസ് ചാംപ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ചാണ് 16 വയസ്സ് മാത്രമുള്ള ചെന്നൈ താരം വിജയം നേടിയത്.
ഇതോടെ മാഗ്‌നസ് കാള്‍സണെ തോല്‍പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാവാനും പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു. ഇതിനു മുന്‍പേ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദും പി. ഹരികൃഷ്ണയുമാണ് കാള്‍സണെ തോല്‍പിച്ച ഇന്ത്യന്‍ താരങ്ങള്‍.
കാള്‍സണെ തോല്‍പിച്ചതിന് പിന്നാലെ പ്രജ്ഞാനന്ദയ്ക്ക് അഭിനന്ദനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും എത്തിയിരുന്നു. തന്റെ ട്വിറ്റിര്‍ ഹാന്‍ഡിലിലൂടെയാണ് സച്ചിന്‍ കുട്ടിത്താരത്തിന് അഭിനന്ദനമറിയിച്ചിരിക്കുന്നത്.
https://twitter.com/sachin_rt/status/1495759508177571843
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."