HOME
DETAILS

ബാക്കി, ഒരു കുഞ്ഞുമൂളൽ മാത്രം മർദനമേറ്റെന്നു സംശയം; മൂന്നു വയസുകാരി അതീവഗുരുതരാവസ്ഥയിൽ

  
backup
February 22 2022 | 06:02 AM

%e0%b4%ac%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%ae%e0%b5%82%e0%b4%b3%e0%b5%bd-%e0%b4%ae%e0%b4%be


കൊച്ചി/കാക്കനാട്
രണ്ടുവയസും 11 മാസവും പ്രായമുള്ള പെൺകുട്ടിയെ പരുക്കേറ്റ് അതീവഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട് തെങ്ങോട്ട് ഫ്‌ളാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് ആശുപത്രിയിൽ കഴിയുന്നത്.


കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശരീരത്തിൽ മുഴുവൻ മുറിവുകളുണ്ട്. തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കൈയിൽ രണ്ട് ഒടിവുകളുണ്ട്. മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തിൽ ഇതിനുമുമ്പും മുറിവേറ്റ പാടുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ.വർഗീസ് എബ്രാഹാം, ഡോ.സുബിൻ ബി. ജോർജ്ജ് എന്നിവരാണ് കുട്ടിയെ ചികിത്സിക്കുന്നത്.
ആദ്യം തീവ്രപരിചരണവിഭാഗത്തിലും പിന്നീട് നില വഷളായതിനെതുടർന്ന് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. അടുത്ത 72 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച്ച വൈകിട്ടോടെ കുട്ടിയെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തൃക്കാക്കര പൊലിസ് ആശുപത്രിയിലെത്തി ബാലികയുടെ അമ്മയും മുത്തശ്ശിയും ഉൾപ്പെടെയുളള ബന്ധുക്കളുടെ മൊഴിയെടുത്തു. കുട്ടി സ്വയം ചെയ്തതാണെന്ന് മാതാവ് മൊഴി നൽകിയെങ്കിലും ഇരുവരുടെയും മൊഴികളിലുള്ള പൊരുത്തക്കേടുകളെ തുടർന്നു രണ്ടാമതും മൊഴി രേഖപ്പെടുത്തി.അപസ്മാരത്തെ തുടർന്ന് കുട്ടി അബോധാവസ്ഥയിലായെന്നും ഇതേതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് അമ്മയും മുത്തശ്ശിയും ആശുപത്രി അധികൃതരോട് പറഞ്ഞത്. കുട്ടിക്ക് ചിലപ്പോഴെല്ലാം ബാധ ഏറ്റതുപോലെ പെരുമാറാറുണ്ടെന്നും സ്വയം മുറിവേൽപ്പിക്കാറുണ്ടെന്നുമാണ് ഇവർ പൊലിസിന് നൽകിയ മൊഴി. എന്നാൽ പരസ്പര വിരുദ്ധമായ മൊഴി സംശയം ജനിപ്പിക്കുന്നതിനാൽ ഇവർ പൊലിസ് നിരീക്ഷണത്തിലാണ്.ചികിത്സ വൈകിപ്പിച്ചതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരേ പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  21 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  21 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  21 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  21 days ago