ബിഹാറില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ ബാങ്ക് ജീവനക്കാര്‍ തടഞ്ഞു
പട്ന
ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ദേശസാല്‍കൃത ബാങ്കില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ ബാങ്ക് അധികൃതര്‍ പണമിടപാട് നടത്തുന്നത് തടഞ്ഞതായി പരാതി. കഴിഞ്ഞ ശനിയാഴ്ച യൂക്കോ ബാങ്കിന്റെ മന്‍സൂര്‍ ചൗക്ക് ശാഖയിലാണ് സംഭവം. റെക്കോര്‍ഡ് ചെയ്ത വിഡിയോ യുവതി കഴിഞ്ഞ ദിവസം സമൂഹമാധ്യമം വഴി പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നാല് ബാങ്ക് ജീവനക്കാര്‍ പെണ്‍കുട്ടിയോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും തുടര്‍ന്നു മാത്രമേ പണമിടപാട് നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നു പറയുന്നുണ്ട്. എല്ലാ മാസവും താനും മകളും ബാങ്കില്‍ വരാറുണ്ടെന്നും ഇപ്പോള്‍ എന്തിനാണ് ബാങ്ക് അധികൃതര്‍ തടയുന്നതിന്റെ ഉദ്ദേശ്യമെന്ന് അറിയില്ലെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.
സംഭവത്തില്‍ ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. നിങ്ങളുടെ ഉത്തരവാദിത്വങ്ങളും മനഃസാക്ഷിയും ബി.ജെ.പിക്കു മുമ്പില്‍ അടിയറവ് വച്ചോയെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് യൂക്കോ ബാങ്ക് അറിയിച്ചു. എല്ലാ മതാചാരങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നുവെന്നും മതത്തിന്റെയോ ജാതിയുടേയോ പേരിൽ ഉപഭോക്താക്കൾക്കിടയിൽ വിവേചനം നടത്താറില്ലെന്നും ബാങ്ക് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."