HOME
DETAILS
MAL
സ്‌കൂൾ ഡ്രസ്കോഡ് പാലിക്കാൻ എല്ലാ മതത്തിൽപ്പെട്ടവരും തയാറാകണം: അമിത്ഷാ കോടതി എന്തു വിധിച്ചാലും അത് അംഗീകരിക്കണം
backup
February 22 2022 | 06:02 AM
ന്യൂഡൽഹി
വിദ്യാലയങ്ങളിൽ ഹിജാബ് വിലക്ക് ഏർപ്പെടുത്തിയ കർണാടക സർക്കാർ നടപടിയെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും സ്‌കൂളുകളിലെ ഡ്രസ്കോഡ് പാലിക്കാൻ തയാറാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത്ഷാ പറഞ്ഞു. കോടതി എന്തു വിധിച്ചാലും അതു എല്ലാവരും അംഗീകരിക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ അതല്ല പെട്ടെന്നുണ്ടാകുന്ന ചില താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണോ രാജ്യത്തെ കാര്യങ്ങൾ നടക്കേണ്ടതെന്നാണ് അന്തിമമായി തീരുമാനിക്കപ്പെടേണ്ടത്. എനിക്ക് ഇക്കാര്യത്തിൽ വ്യക്തിപരമായ ആഭിപ്രായമുണ്ട്. കോടതി വിധി പറയുന്നതു വരെ മാത്രമേ എന്റെ അഭിപ്രായത്തിന് ആയുസുള്ളൂ. ആ വിധി എന്തായാലും അത് താൻ അംഗീകരിക്കുമെന്നും അമിത്ഷാ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."