തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുന്നുവെന്ന് യു. പ്രതിഭ
സ്വന്തം ലേഖകൻ
ആലപ്പുഴ
നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്നും തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായെന്നും തുറന്നിടിച്ച് യു.പ്രതിഭ എം.എൽ.എ. പാർട്ടി ജില്ലാ സമ്മേളനം കഴിഞ്ഞതോടെ പ്രാദേശിക വികസനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ തന്റെ അതൃപ്തി വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർഥിയായിരുന്നു.
എന്നാൽ താഴെതട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അതുകൊണ്ട് ജയിക്കാൻ കഴിഞ്ഞു. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല.
ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്ത് നിന്നാണ്. ബോധപൂർവം തന്നെ തോൽപിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ ഏരിയാ കമ്മിറ്റി തീരുമാനപ്രകാരം പ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുന്നതിനെ 'ഹാ കഷ്ടം' എന്നല്ലാതെ എന്ത് പറയാൻ എന്ന് പരിതപിക്കുന്ന പ്രതിഭ ഈ നേതാക്കൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ കായംകുളത്തെ തെരഞ്ഞെടുപ്പ് പരാമർശിച്ചിരുന്നെങ്കിലും യാതൊരു ചർച്ചയും ഇത് സംബന്ധിച്ച് നടന്നിരുന്നില്ല. കൂടാതെ ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന പുതുമുഖങ്ങളിൽ പ്രതിഭയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."