HOME
DETAILS
MAL
ഏഴു ലക്ഷം രൂപ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്കി എന്‍എസ്എസ്
backup
February 20 2021 | 09:02 AM
തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് ഏഴു ലക്ഷം രൂപ സംഭാവന നല്കി നായര്‍ സൊസൈറ്റി. സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നും ആരും തങ്ങളോടാവശ്യപ്പെട്ടിട്ടില്ലാ എന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ് എസ് വിശദീകരിക്കുന്നു.
ദേശീയതലത്തില്‍ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എന്‍എസ്എസ് ഏഴ് ലക്ഷം രൂപ നല്‍കിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ്ബിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് എന്‍എസ്എസ് പണം നല്‍കിയത്. പതിവ് സമദൂരം വിട്ട് ഈ തെരഞ്ഞെടുപ്പില്‍ ശബരിമലയും ആചാരസംരക്ഷണവും മുഖ്യവിഷയമാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."