HOME
DETAILS

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

  
backup
February 22 2022 | 09:02 AM

world-student-killed-in-newyork

ന്യൂയോര്‍ക്ക്: സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്(SUNY) പോട്ട്‌സ്ഡാം വിദ്യാര്‍ത്ഥിനി ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് വെടിയേറ്റു മരിച്ചു.

ക്യാമ്പസില്‍ നിന്നും നൂറുമീറ്റര്‍ അകലെ വെച്ചാണ് എലിസബത്ത് ഹവലിന്(21) വെടിയേറ്റത്.

മ്യൂസിക്ക് എഡുക്കേഷന്‍ മേയ്ജറില്‍ 2022 മെയ് മാസം ഗ്രാജുവേറ്റ് ചെയ്യേണ്ട വിദ്യാര്‍ത്ഥിനിയായിരുന്നു എലിസബത്ത്. കേളേജ് പാര്‍ക്ക് റോഡിനു സമീപം വെടിയേറ്റു കിടന്നിരുന്ന എലിസബത്തിനെ പോട്ട്‌സ്ഡാം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിനുള്ള കാരണം കണ്ടെത്താനായില്ല. ഈ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മൈക്കിള്‍ ജെ സ്‌നൊയെ (31) ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട് അറസ്റ്റു ചെയ്ത പ്രതിയെ സെന്റ് ലോറന്‍സ് കൗണ്ടി ജയിലിലടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്.

മൈക്കിളിന് യൂണിവേഴ്‌സിറ്റിയുമായി ഒരു ബന്ധവുമില്ലെന്നും, ഇയാള്‍ ഒരു വിദ്യാര്‍ത്ഥിയോ, ജീവനക്കാരനോ ആയിരുന്നില്ലെങ്കിലും, യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.എലിസബത്തിന്റെ മരണം അവിശ്വസനീയമാണെന്നും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ടവളായിരുന്നുവെന്നും കോളേജ് സഹപാഠികള്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റി ക്രേയ്ല്‍ സ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക് അദ്ധ്യാപകരും എലിസബത്തിന്റെ അകാലവിയോഗത്തില്‍ അനുശോചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago