കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ല; യു. പ്രതിഭ എം.എല്‍.എയെ തള്ളി സി.പി.എം ഏരിയാ കമ്മറ്റി
ആലപ്പുഴ: കായംകുളത്ത് തനിക്കെതിരെ ഒരു വിഭാഗം പ്രവര്‍ത്തിച്ചെന്ന യു. പ്രതിഭ എം.എല്‍.എയുടെ ആരോപണങ്ങള്‍ സി.പി.എം നേതൃത്വം തള്ളി. കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും വോട്ട് കൂടിയെന്നും ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്‍ പറഞ്ഞു. പ്രതിഭക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഏരിയാ കമ്മിറ്റി.
കായംകുളത്ത് തന്നെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചു. അവരിപ്പോള്‍ പാര്‍ട്ടിയില്‍ സര്‍വ സമ്മതരായി നടക്കുകയാണ്. പല മണ്ഡലങ്ങളിലും വോട്ട് ചോര്‍ച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തില്‍ ഒരു പരിശോധനയും ഉണ്ടായില്ലെന്നും പ്രതിഭ ആരോപിച്ചിരുന്നു.
ഇപ്പോള്‍ പരസ്യമായി ആരോപണം ഉന്നയിക്കുന്നത് കടുത്ത അച്ചടക്കലംഘനമാണെന്ന് ഏരിയാ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ജില്ലാ കമ്മിറ്റിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ പ്രതികരണം ഉടനുണ്ടാവുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."