'ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണില്‍ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണം'; അസാധാരണ ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണില്‍ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന അസാധാരണ ഉത്തരവുമായി ഹൈക്കോടതി. എന്നാലിത് വ്യഭിചാരത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു.
വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ നല്കിയ ഹരജി തള്ളിയതിനെതിരെ ഭര്‍ത്താവ് നല്കിയ അപ്പീല്‍ അനുവദിച്ചാണ് ജ: കൗസര്‍ എടപ്പകത്തിന്റെ ഉത്തരവ്. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ഫോണ്‍ വിളികള്‍ വ്യഭിചാരത്തിന്റെയും ദാമ്പത്യ ക്രൂരതയുടെയും പരിതിയില്‍ വരുമെന്ന് കാണിച്ച് ഭര്‍ത്താവ് കുടുംബ കോടതിയില്‍ നല്കിയ ഹരജി തള്ളിയിരുന്നു.
എന്നാല്‍ പലവട്ടം നടന്ന കൗണ്‍സിലിംഗിന് ശേഷവും ഭാര്യ അന്യവ്യക്തിയുമായുള്ള ബന്ധം തുടര്‍ന്നതിനാല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങളുമായിട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. 2012 മുതല്‍ കക്ഷികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദാമ്പത്യ കലഹവും മൂന്ന് തവണ വേര്‍പിരിഞ്ഞതും നിരവധി കൗണ്‍സിലിംഗുകള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചതും കണക്കിലെടുക്കുമ്പോള്‍, ഭാര്യ പെരുമാറ്റത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."