HOME
DETAILS
MAL
ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കണം; 27ന് തീരദേശ ഹര്‍ത്താല്‍
backup
February 20 2021 | 15:02 PM
കൊച്ചി: ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 27ന് സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യമേഖലാ സംരക്ഷണ സമിതി. എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിനിധി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ധാരണാപത്രം റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ 'അറബിക്കടലിലെ അമേരിക്കന്‍ മോഡലിനെ ചെറുക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി തീരം സ്തംഭിപ്പിക്കുന്ന സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."