HOME
DETAILS
MAL
പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം; കോടതിയില്‍ ഹാജരാകാന്‍ ശശി തരൂരിന് നിര്‍ദേശം
backup
February 20 2021 | 15:02 PM
തിരുവനന്തപുരം: നായര്‍ സ്ത്രീകള്‍ക്കെതിരെ പുസ്തകത്തില്‍ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ ശശി തരൂര്‍ എം.പി കോടതിയില്‍ ഹാജരാവണം. തിരുവനന്തപുരം അഡീഷണല്‍ .ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. മെയ് 10നാണ് കോടതിയില്‍ ഹാജരാവേണ്ടത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. പുസ്തകത്തിലെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതും നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് അഡ്വ. സന്ധ്യ ശ്രീകുമാര്‍ ആണു കോടതിയില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."