'സ്വന്തം വീട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചതിച്ചു' ഒരു വോട്ടുമായി ബി.ജെ.പി സ്ഥാനാര്‍ഥി
ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലേക്ക് മത്സരിച്ച നരേന്ദ്രനാണ് ഒരുവോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. പിന്നാലെ സ്വന്തം വീട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചതിച്ചെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.
ഭവാനിസാഗര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് നരേന്ദ്രന് മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാര്‍ട്ടി പ്രവര്‍ത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്.
ഇവിടെ ആകെ പോള്‍ ചെയ്ത 162 വോട്ടില്‍ 84 വോട്ടും നേടി ഡിഎംകെ സ്ഥാനാര്‍ഥിയാണ് ജയിച്ചത്. പൊള്ളയായ വാഗ്ദാനം നല്കി വീട്ടുകാരും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം സ്ഥാനാര്‍ഥി നരേന്ദ്രന് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."