HOME
DETAILS

ബഹുസ്വരതയെ എന്തിന് ഭയക്കണം?

  
backup
February 22 2022 | 19:02 PM

4562-456-2022


കൊവിഡ് മഹാമാരി മൂന്നാംതരംഗത്തിലെത്തി നിൽക്കുമ്പോഴും ന്യൂനപക്ഷവിരുദ്ധ വേട്ടക്കും നയരൂപീകരണത്തിനും അനുനിമിഷം മാറ്റുകൂട്ടി വരുകയാണ് ഹിന്ദുരാഷ്ട്ര വാദികൾ. കർണാടക സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബസവരാജ് സർക്കാർ ഏറ്റവുമൊടുവിൽ ന്യൂനപക്ഷ വിരുദ്ധ വികാരം ആളിക്കത്തിക്കുക എന്നത് മാത്രം ലക്ഷ്യമാക്കി ഒരു ആന്റി കൺവർഷൻ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കാൻ വ്യഗ്രത പ്രകടമാക്കിയാണ് രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് എന്നതാണല്ലോ വസ്തുത. ഇതോടൊപ്പം ഈ വിവാദത്തിന് ചൂടു പകരാനായി കർണാടക സർക്കാർ മറ്റൊരു ഓർഡർ കൂടി ഇറക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുമ്പൊന്നുമില്ലാതിരുന്ന വിധത്തിൽ ഒരു ന്യൂനപക്ഷ ശത്രുതാമനോഭാവം ധ്വനിപ്പിക്കുന്ന വിധത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വിദ്യാർഥി യൂണിഫോമിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ടതാണിത്.


ഈ അവസരത്തിൽ ഒരു പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും പത്രപ്രവർത്തകയുമായ
സിന്ധ്യ ാ സ്റ്റീഫൻ ഉന്നയിക്കുന്ന പ്രസക്തമായൊരു ചോദ്യമുണ്ട്. കർണാടകത്തിൽ ജനസംഖ്യയുടെ വെറും 2-3 ശതമാനം വരെ വരുന്നൊരു ന്യൂനപക്ഷ മുസ്ലിം സമുദായത്തെ എന്തിനാണ് ഭൂരിപക്ഷം ഹിന്ദു സമൂഹം ഭയപ്പെടുന്നത്.? ഈ ചോദ്യത്തിന് ഉത്തരം കിട്ടാതിരുന്നപ്പോൾ അവർ മറ്റൊരു ചോദ്യവും ഉന്നയിക്കുകയുണ്ടായി. ' 56 ഇഞ്ച് നെഞ്ചളവുള്ളവർ എന്തിന് ചെറിയൊരു ന്യൂനപക്ഷത്തെ ഭയപ്പെടണം?'. ബി.ജെ.പിയുടെ നിമസഭാ സാമാജികർ നിയമമാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഈ ബില്ലിലെ വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ തന്നെ ധ്വംസനമാണെന്നും ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകൾ മുറുകെ പിടിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തവർ തന്നെയാണ് ഇവയുടെ ലംഘകരായി മാറിയിരിക്കുന്നതെന്ന് സിന്ധ്യാ സ്റ്റീഫൻ ആവർത്തിക്കുകയും ചെയ്തു.
ഇന്ത്യൻ സിവിൽ സമൂഹത്തിൽ നീതി ലഭ്യമാകേണ്ടതായ വനിതകൾ, ദലിതുകൾ, മറ്റുന്യൂനപക്ഷവിഭാഗങ്ങൾ തുടങ്ങിയവരെ ഒറ്റപ്പെടുത്തുന്നതിലേക്കാണ് വഴിയൊരുക്കുക എന്നും അവർ അടിവരയിട്ടു പറയുകയുണ്ടായി. നിർബന്ധിത മതപരിവർത്തനം മാത്രമല്ല, ഉഭയകക്ഷി സമ്മതപ്രകാരമുള്ള രണ്ടു വ്യത്യസ്ഥ മതവിഭാഗങ്ങൾക്കിടയിൽ വൈവാഹിക ബന്ധങ്ങൾക്കു കൂടി ശിക്ഷ വിധിക്കാൻ അധികാരം നൽകുന്ന നിയമമാണ് ഇതിലൂടെ നടപ്പാകാൻ പോകുന്നത്.


മറ്റൊരു വിധത്തിൽ പറഞ്ഞാൽ മനുസ്മൃതി വിഭാവനം ചെയ്യുന്ന ബ്രാഹ്മിണിക്കൽ പാട്രിയാർക്കി - ബ്രാഹ്മണ സമുദായം വിഭാവനം ചെയ്യുന്ന ബന്ധങ്ങളും തീവ്രഹിന്ദുത്വ സംഹിതകൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാവിരുദ്ധ ആശയങ്ങളും വിളക്കിചേർത്തതിനെ തുടർന്ന് രൂപപ്പെട്ടുവന്നിട്ടുള്ളതുമായ ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ നിയമമാണ് കർണാടക സർക്കാർ വിഭാവനം ചെയ്യുന്നത്. ഇത്തരമൊരു ബില്ലിനാണ് ഡിസംബർ 24ന് കർണാടക നിയമസഭ കോൺഗ്രസിന്റെയും ജനതാദൾ (എസ്) ന്റെയും എതിർപ്പിനെ അവഗണിച്ച് ശബ്ദവോട്ടോടെ അംഗീകാരം നൽകിയിരിക്കുന്നത്. ഈ വിധത്തിൽ വൻ വിവാദത്തിന് ഇടയാക്കുമെന്ന് ഉറപ്പുള്ള ഒരു നിയമനിർമാണത്തിനു പിന്നിൽ നിഗൂഢമായൊരു അജൻഡയുണ്ട്. എന്താണെന്നോ..? സിന്ധ്യാ സ്റ്റീഫന്റെ അഭിപ്രായത്തിൽ സംസ്ഥാന സർക്കാർ നേരിട്ടുവരുന്ന കോടിക്കണക്കിന് രൂപക്കുള്ള ബിറ്റ്‌കോയിൻ അഴിമതി ആരോപണവും 20,000 കോടി രൂപയോളം പൊതുമുതൽ ധൂർത്തടിച്ചതിനു ശേഷം തകർന്നുകിടക്കുന്ന ബംഗളൂരു നഗരത്തിലെ റോഡു നിർമാണ അഴിമതിയും ജനശ്രദ്ധയിൽ വരാതിരിക്കുക എന്നതാണ് ഈ അജൻഡയുടെ ഭാഗമായിരിക്കുന്നത്.


ബി.ജെ.പി സംഘ്പരിവാർ ശക്തികൾക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിലെല്ലാം തുടക്കമിട്ടിരുന്ന ഹിന്ദുത്വവൽക്കരണ പ്രക്രിയയുടെ ഭാഗമായിട്ടാണ് കർണാടക സംസ്ഥാനത്തെ നിയമനിർമാണവും. തുടക്കം യു.പി ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായിരുന്നത് മധ്യപ്രദേശിലേക്കും ഹിമാചൽ പ്രദേശിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബാബരി മസ്ജിദ് തകർക്കലും രാമക്ഷേത്ര നിർമാണവും ആയുധങ്ങളാക്കിയപ്പോൾ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമവും ജമ്മുകശ്മീരിൽ സംസ്ഥാനത്തിന്റെ മൂന്നായി വെട്ടിമുറിക്കലും അജൻഡകളാക്കുകയും ചെയ്തു. ഹിന്ദു രാഷ്ട്ര വാദത്തിനെതിരായി സമരരംഗത്തെത്തുന്നവരെ വ്യക്തിഹത്യക്കു വിധേയരാക്കുക എന്നതും സംഘപരിവാർ അജൻഡയിൽ ഉൾപ്പെടുന്നു. സിന്ധ്യാ സ്റ്റീഫൻ തന്നെ സ്വന്തം അനുഭവം ഇതിനുള്ള ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടുന്നു. സംഘ്പരിവാറിന് വേണ്ടി പണിയെടുക്കുന്ന ട്രോളൻമാർ ഈ സാമൂഹ്യ പ്രവർത്തകയെ ' റൈസ് ബാഗ് കൺവെർട്ട്' എന്നാണത്രെ വിളിക്കുന്നത്. കാരണമെന്തെന്നോ? ഇവരുടെ പൂർവികൻമാർ ക്രിസ്ത്യാനികളായത് അരിയുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടായായിരുന്നുവത്രെ. അതായത് കേവലം അരിക്കു വേണ്ടി പോലും മതംമാറാൻ വേണ്ടി ജനങ്ങൾ തയാറാകുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.


തനിക്കുപിന്നിൽ അണിനിരക്കുന്ന സന്നദ്ധസംഘടനകളോടും വ്യക്തികളോടും സിന്ധ്യാ സ്റ്റീഫൻ ശ്രദ്ധേയമായൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്താണിതെന്നോ..? ദലിത്, ആദിവാസി, മത ന്യൂനപക്ഷവിഭാഗങ്ങൾ എപ്പോഴൊക്കെ പ്രകൃതി ജലം, വീടുവയ്ക്കാനായി പുറമ്പോക്ക് ഭൂമി തുടങ്ങിയവയ്ക്കായി രംഗത്ത് വരുന്നുണ്ടോ അപ്പോളൊക്കെ ഉന്നത ജാതികളിലും ഭൂരിപക്ഷ മതവിശ്വാസികളിലും ഉൾപ്പെടുന്നവരുടെ വിശേഷിച്ച് സമ്പന്നവർഗങ്ങളുടെ ശക്തമായ പ്രതിരോധങ്ങളുണ്ടാവാതിരിക്കില്ല. ഇതേപ്പറ്റി വേണ്ടത്ര കരുതലുകളുണ്ടായിരിക്കണം. സാമൂഹ്യമായും സാമ്പത്തികമായും സമൂഹത്തിൽ അവർ ഒറ്റപ്പെടുത്തലിന് വിധേയമാക്കപ്പെടുമെന്നതിന് പുറമെ ദലിത് സ്ത്രീകളും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളും ലൈംഗികാത്രികമങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യും.
ഒരു ഇടതു-ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്ന കേരളത്തിൽ പോലും പ്രായപൂർത്തിയാവാത്ത ആദിവാസിപെൺകുട്ടികളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും, കൊല ചെയ്തതിനു ശേഷം കെട്ടിത്തൂക്കുകയും ചെയ്ത സംഭവങ്ങൾ വാളയാറിൽ നടന്ന അനുഭവം നമുക്കുമുണ്ട്. ഒരു ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന കേസിൽ കുറ്റവാളികളുടെ മേൽ നടപടികളെടുക്കുന്നതിൽ രണ്ട് വർഷത്തോളം കാലതാമസമുണ്ടായതും നമ്മുടെ കേരളത്തിലല്ലേ? ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ആദിവാസി-ദലിത് വിദ്യാർഥികൾ മാത്രമല്ല മറ്റു ന്യൂനപക്ഷ വിഭാഗക്കാരും വിവേചനത്തിന് വിധേയരാക്കപ്പെടുകയാണല്ലൊ. രോഹിത് വെമുലയുടെയും പായൽ ടാദ് വിയുടെതും ഒറ്റപ്പെട്ട സംഭവങ്ങളായി കാണാൻ കഴിയില്ല. ഇന്നത്തെ സാഹചര്യത്തിൽ ഏറെയും വിചിത്രമായി തോന്നുന്നത്, കേന്ദ്ര ഭരണത്തിലിരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസ്-സംഘ്പരിവാർ സംഘങ്ങളും 'ഘർവാപ്പസി' യെപ്പറ്റിയാണ് പരാമർശം നടത്തിവരുന്നതെന്നാണ്. സെൻസസ് കണക്കെടുപ്പ് നടന്ന അവസരത്തിൽ എത്രയോ എളുപ്പത്തിലാണ് ആദിവാസി-ദലിത് സമുദായങ്ങളെ ഒറ്റയടിക്ക് ഹിന്ദുക്കളായി മുദ്രകുത്തിയത്?. സാംസ്‌കാരികവും ചരിത്രപരവുമായി പരിശോധിച്ചാൽ അവരെ ഹിന്ദുക്കളായി കാണാൻ കഴിയില്ലെന്നാണ് ചരിത്ര രേഖകൾ വെളിവാക്കുന്നത്.


ബ്രാഹ്മണ ആധിപത്യവും കൈയൂക്കും പ്രായോഗികമാക്കാൻ കഴിയുന്നൊരു രാഷ്ട്രീയ പാർട്ടിക്കു മാത്രമേ ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ആധുനിക കാലഘട്ടത്തിൽ സാധ്യമാകൂ. അതും, ഇന്ത്യയെ പോലൊരു മതനിരപേക്ഷ ഭരണഘടനയും ജനാധിപത്യ ഭരണസംവിധാവും നിലവിലിരിക്കുന്നൊരു രാജ്യത്ത്, ജനാധിപത്യ തത്വങ്ങളുടെ പേരിൽ ആണയിട്ട് അധികാരത്തിലെത്തിയ ഭരണകൂടങ്ങൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലവിലിരിക്കുമ്പോൾ ഇക്കൂട്ടർക്കെങ്ങനെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമായി കാണാൻ കഴിയും?


ഏതു തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്നത് സ്വന്തം അവകാശമാണെന്ന ഭരണഘടനാ വ്യവസ്ഥ കർണാടക സംസ്ഥാനത്തിനോ അവിടത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിനോ നിഷേധിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെടുന്നതും, 'അല്ലാഹു അക്ബർ' എന്ന് ഉറക്കെ ഉച്ചരിക്കാനാഗ്രഹിക്കുന്നതിന്ന് മലയാളത്തിന്റെയും മലയാളികളുടെയും അഭിമാനമായ സാറാജോസഫ് വിളിച്ചു പറയുന്നതും അവർക്ക് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. ഹിജാബ് വിവാദം ഒരു വശത്ത് വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ അതിനോട് ചേർന്നു കാണേണ്ട മറ്റൊരു വിവാദമാണ് 'മീഡിയാ വൺ്' എന്ന ദൃശ്യ മാധ്യമ ചാനലിന് പത്തു വർഷത്തിലേറെക്കാലമായി പ്രവർത്തനാനുമതിയുണ്ടായിരുന്നത് പൊടുന്നനെ പിൻവലിക്കാൻ കേന്ദ്രസർക്കാരിന്റെതായുണ്ടായിരിക്കുന്ന തീരുമാനം.


ചാനലുമായി ബന്ധപ്പെട്ടവരും പത്രമാധ്യമ പ്രവർത്തകരുടെ സംഘടനകളും ചേർന്ന് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതിന്റെ ഫലമെന്തായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും ഒരു കാര്യത്തിൽ സംശയിക്കേണ്ട കാര്യമില്ല. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതിന് രാജ്യ സുരക്ഷാ വിഷയം മറയാക്കി നിരന്തരം പ്രവർത്തനം നടത്തിവരുന്നൊരു ഭരണകൂടം യഥാർഥത്തിൽ കേന്ദ്ര തലത്തിൽ മാത്രമല്ല, സംസ്ഥാന സർക്കാർ തലങ്ങളിലും ഹിജാബ് വിവാദം പോലുള്ള സാമൂഹ്യ പ്രശ്‌നങ്ങൾ കൂട്ടിക്കലർത്തി കലാപങ്ങൾ അഴിച്ചുവിട്ട് ഒരു ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനുള്ള നീക്കമാണോ നടത്തുന്നതെന്ന ആശങ്കക്കിടയാക്കുന്നു എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  11 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  11 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  11 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  11 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago