HOME
DETAILS

ഫാസിസ്റ്റ് കാലത്ത് കല മുളപ്പിക്കുന്നത്

  
backup
February 21 2021 | 04:02 AM

684684684varapporul

ഫെബ്രുവരി ഒന്നാം തിയ്യതി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ പഴയ 'ബര്‍മ'യെന്ന മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറിയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞടുക്കപ്പെട്ട പ്രധാനമന്ത്രി ആങ് സാന്‍ സ്യൂ കിയെ സ്ഥാനഭ്രഷ്ടയാക്കി സൈന്യം അധികാരം പിടിച്ചെന്ന വാര്‍ത്ത രാജ്യത്തെ വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്യൂ കി മാത്രമല്ല അവരുടെ രാഷ്ട്രീയപാര്‍ട്ടിയായ ദി ലീഗ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയിലെ പല പ്രമുഖരും തടവിലാക്കപ്പെട്ടിരിക്കുന്നു. അതീവ രഹസ്യവും നാടകീയവുമായ ഈ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോക രാഷ്ട്രങ്ങള്‍ അമ്പരപ്പോടെയാണ് ശ്രവിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പട്ടാളത്തിന്റെ ഈ നൃശംസതക്കെതിരെ ലക്ഷക്കണക്കിന് സ്യൂ കി അനുയായികളും പൊതുജനങ്ങളും തെരുവില്‍ സമരത്തിലാണ്. എന്നിട്ടും പട്ടാളം കൂസാതെ നിലനില്‍ക്കുന്നു. അവര്‍ കേടതി ഉത്തരവുകള്‍ വരെ പിച്ചിച്ചീന്തി ഏകാധിപത്യത്തിന്റെ കൊടി പാറിപ്പിക്കുകയാണ്. ഇതിനെതിരെ പല കോണുകളില്‍നിന്നായി വലിയ എതിര്‍പ്പുകള്‍ വരുകയാണ് ദിനംപ്രതി. ഈ കിരാത വാഴ്ചയെ അപലപിച്ച് യാങ്കൂണ്‍ പ്രവിശ്യയില്‍ നിന്ന് പ്രശസ്തരായ മൂന്നു ചിത്രകാരന്മാര്‍ പ്രമുഖ കലാപ്രസിദ്ധീകരണമായ ആര്‍ട്ട് റിവ്യൂ മാഗസിന് കത്തെഴുതകയുണ്ടായി. ആ കത്തിന്റെ പ്രത്യാഘാതം വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുളളു. പട്ടാളം അധികാരക്കൊതിയോടെ ഇടക്കിടെ നടത്തുന്ന ഇത്തരം വിപ്ലവങ്ങള്‍ രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്. തന്മൂലം രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കത്തെഴുതിയ കലാകാരന്മാരില്‍ ഒരാളുടെ അച്ഛന്‍ മുതിര്‍ന്ന രാഷ്ട്രീയ പ്രര്‍ത്തകനായതുകൊണ്ട് അദ്ദേഹത്തെ കാണാനില്ലെന്നുമാത്രമല്ല എവിടെയാണെന്ന് അറിയാന്‍പോലും ഒരു മാര്‍ഗവുമില്ല. ഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ് രാജ്യമെമ്പാടും. ഒരു പ്രത്യേക ഓര്‍വെലിയന്‍ സമൂഹത്തിലേതുപോലെ പൗരന്മാരുടെ അവകാശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പട്ടാളം മുന്നോട്ടുപോകുന്നത്. അതുകൊണ്ട് തന്നെ വളരെ ഭീതിതമായൊരു അന്തരീഷമാണ് അവിടെ നിനില്‍ക്കുന്നത്. മറ്റെവിടുത്തേയും പോലെ മനുഷ്യാവകാശമൂല്യങ്ങള്‍ക്കും നീതിബോധത്തിനുമപ്പുറത്താണ് പട്ടാളം ഇവിടെയും തേര്‍വാഴ്ച തുടരുന്നത്.

ചെറുത്തുനില്‍പ്പ് കലയിലൂടെ

കലാകാരനെന്ന നിലയിലും ക്യൂറേറ്റര്‍ എന്ന നിലയിലും ഈ പട്ടാള വിപ്ലവം തനിക്ക് പുതിയ കലാവീക്ഷണം സമ്മാനിച്ചെന്ന് ഒരു കലാകാരന്‍ പറയുന്നു. കല കേവലമൊരു അലങ്കാരവസ്തുവല്ല അത് അനീതിക്കെതിരെ പോരാടാനുളള ഒരു ആയുധമാണെന്ന് പീകാസോ പറഞ്ഞതുപോലെ എതിര്‍പ്പിന്റെ കലാരൂപങ്ങള്‍ ഇന്ന് തെരുവുകളെ കീഴടക്കുകയാണ്. ബഹുജന മധ്യേ പൊതുസമൂഹത്തിന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കലാകാരന്മാര്‍ പല മാധ്യമങ്ങളും കണ്ടെത്തുന്നുവെന്നത് ഏറ്റവും ആഹ്ലാദകരമായി അനുഭവപ്പെടുന്നു. ജനതയുടെ യഥാര്‍ഥത്തിലുളള സ്വപ്‌നങ്ങളാണ് കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നത്. പട്ടാളത്തിന്റെ കിരാത ഭരണത്തിനപ്പുറം ഒരു യഥാര്‍ഥ ജനാധിപത്യ ഭരണമാണ് ജനത ആഗ്രഹിക്കുന്നത്. സമാധാനപൂര്‍ണമായ ദിനങ്ങള്‍ രാജ്യത്ത് തിരിച്ചുവരാനാണ് കലാകാരന്മാര്‍ തെരുവില്‍ തങ്ങളുടെ കലാസൃഷ്ടികളുമായി ഇറങ്ങിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കലാകാരന്മാരുടെ സൃഷ്ടികളിലൂടെ സാധിക്കുമെന്ന് ജനങ്ങള്‍ കരുതുന്നു. അതുകൊണ്ട് തന്നെ കലാസൃഷ്ടികളുമായി സമരരംഗത്തെത്തുന്ന കലാകാരന്മാരെ ഊഷ്മളമായി വരവേല്‍ക്കുകയാണ് സമരക്കാര്‍. പട്ടാള വിപ്ലവത്തിന്റെ നായകനും മേധാവിയുമായ ജനറല്‍ മിന്‍ ആങ് ഹ്ലയിങ്‌നെതിരെ ശക്തമായ ഭാഷയില്‍ എതിര്‍പ്പുമായി രംഗത്തുള്ളവരില്‍ ഭൂരിഭാഗവും യുവത്വം കടക്കാത്ത ചെറുപ്പക്കാരാണ്. സമരക്കാര്‍ക്കിടയിലെ കലാപ്രവര്‍ത്തകര്‍ പലതരത്തിലുളള കലാപ്രകടനങ്ങളാണ് തെരുവില്‍ അവതരിപ്പിക്കുന്നത്. അനുകരണകലയും ആക്ഷേപഹാസ്യാവതരണങ്ങളും ചെറുനാടകങ്ങളും കൂടാതെ ഏകാധിപതിയെ ശവപ്പെട്ടിയില്‍ അടക്കം ചെയ്ത് കാണിക്കുന്നതടക്കം കുറേ കലാപ്രകടങ്ങള്‍ അവര്‍ അവതരിപ്പിക്കുന്നു. രാജ്യാന്തര മാധ്യമങ്ങള്‍ അവയെല്ലാം പലപ്പോഴും സംപ്രേക്ഷണം ചെയ്യുന്നത് പട്ടാളത്തിന് രാഷ്ട്രീയ മായി വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്.

കലവ് ഫെസ്റ്റിവല്‍

കഴിഞ്ഞവര്‍ഷം മ്യാന്‍മറില്‍ നടന്ന കലവ് കണ്ടംപററി ആര്‍ട്ട് ഫെസ്റ്റിവലില്‍ സജീവമായിരുന്ന പല ചിത്രകാരന്മാരും ശില്‍പികളും ഇത്തവണ പട്ടാളനടപടിയില്‍ അസംപ്തൃപ്തരായി തെരുവില്‍ കലയുമായി ഇറങ്ങിയിരിക്കുകയാണ്. ചെറു രാജ്യമാണെങ്കിലും കലവ് അന്തര്‍ദേശീയ കലാപ്രദര്‍ശനം ഒരു വിജയമായിരുന്നു. നിരവധി കലാസ്‌നേഹികള്‍ സജീവമായി പങ്കെടുക്കാറുള്ള പ്രദര്‍ശനം മ്യാന്‍മറിന്റെ കലയേയും സംസ്‌കരാത്തേയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായകമാണ്. സ്വകാര്യമേഖലയില്‍ ഒട്ടനവധി ഗാലറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലെല്ലാം തന്നെ തുടര്‍ച്ചയായി ചിത്രപ്രദര്‍ശനങ്ങള്‍ നടക്കുന്നുമുണ്ട്. എന്നിരുന്നാലും അനാവശ്യമായി ഇത്തരമൊരു പരിതസ്ഥിതി അവിടുത്തെ ജനതക്ക് നേരിടേണ്ടി വന്നതില്‍ പലരും ഖിന്നരാണ്. ''കല സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുളള ഒരു ഉപകരണം മാത്രമല്ല, അതൊരു രേഖയാണ്, ഏകാധിപതികള്‍ ചരിത്രത്തിലുണ്ടായിരുന്നുവെന്നതിന്'' യാങ്കൂണ്‍ (പഴയ റംഗൂണ്‍) സ്വദേശിയായ ആര്‍ട്ടിസ്റ്റ് ഖിന്‍ മിന്‍ ആങ് സാന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. മ്യാന്‍മര്‍ കാര്‍ട്ടൂണിസ്റ്റ് അസോസിയോഷന്‍ കാര്‍ട്ടൂണുകളും വലിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വലിയ രൂപങ്ങള്‍ കട്ട്ഔട്ടില്‍ തീര്‍ത്ത് അവയുമായി തെരുവില്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇറങ്ങിയിരിക്കുന്നു. കൂടാതെ അസോസിയേഷന്‍ ഓഫ് മ്യാന്‍മര്‍ കണ്ടംപററി ആര്‍ട്ട് എന്ന സംഘടന പട്ടാള ഭരണത്തിന്റെ കിരാതത്തെ ഒപ്പിയെടുത്ത കുറേ ഫോട്ടോകളുമായി പ്രദര്‍ശന ശാലയ്ക്കിരികിലെത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago