കണ്ണൂര്‍ വി.സി പുനര്‍നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവച്ചു
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവെച്ചു. പുനര്‍നിയമനം ശരിവെച്ചുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരായ അപ്പീല്‍ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തള്ളി.
വി.സിയുടെ പുനര്‍നിയമനം ചട്ടപ്രകാരമാണെന്ന് ഹൈകോടതി വ്യക്തമാക്കി.60 വയസ്സ് പിന്നിട്ടവരെ കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരം വി.സിയായി നിയമിക്കാന്‍ കഴിയില്ലെന്നും നിയമനത്തിന് സെര്‍ച് കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ഉള്‍പ്പെടെയുള്ള യു.ജി.സി വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹരജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
വി.സിയുടെ നിയമനവും പുനര്‍നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ആദ്യ നിയമനത്തിനുള്ള നടപടി ക്രമങ്ങള്‍ പുനര്‍നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. ഈ വിലയിരുത്തല്‍ നിയമപരമല്ലെന്നും പുനര്‍നിയമനത്തിന് സെര്‍ച് കമ്മിറ്റി നടപടികളും യു.ജി.സി വ്യവസ്ഥകളും ബാധകമാണെന്നുമാണ് ഹരജിക്കാര്‍ വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."