HOME
DETAILS
MAL
കൊലപാതകങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
backup
February 23 2022 | 06:02 AM
തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി. കൊലപാതകങ്ങള്‍ നടക്കുന്നത് പൊലീസ് നിഷ്ക്രിയത്വംമൂലമാണെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം .
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതില്‍ തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പേരെ പിടികൂടി.
തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."