HOME
DETAILS

സഊദിവനിതകൾ ഇനി സൈന്യത്തിലും, റിക്രൂട്ടിങ് ആരംഭിച്ചു

  
backup
February 21 2021 | 05:02 AM

saudi-arabia-opens-military-recruitment-to-both-sexes

     റിയാദ്: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി രാജ്യത്ത് വനിതകളെ സൈന്യത്തിലും നിയമനം നൽകുന്നു. സഊദി പ്രതിരോധ സേനയിലാണ് പുരുഷൻമാർക്കൊപ്പം വനിതകൾക്കുമുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചത്. ഇതിനായി ഇനി ഇരുകൂട്ടർക്കും പോർട്ടലിൽ അപേക്ഷ സമർപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

     സഊദി അറേബ്യൻ ആർമി, റോയൽ സഊദി എയർ ഡിഫൻസ്, റോയൽ സഊദി നേവി, റോയൽ സഊദി സ്ട്രാറ്റെജിക് മിസൈൽ ഫോഴ്‌സ്, റോയൽ സഊദി ആംഡ് മെഡിക്കൽ സർവ്വീസസ് എന്നീ വിഭാഗങ്ങളിൽ സൈനികൻ മുതൽ സർജന്റ് വരെയുള്ള സൈനിക റാങ്കുകൾ ലഭ്യമാകും.    

   എല്ലാ അപേക്ഷകരും നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി പ്രവേശന നടപടിക്രമങ്ങൾ പാസാക്കണം, സംശുദ്ധമായ റെക്കോർഡ് ഉണ്ടായിരിക്കണം, കൂടാതെ സേവനത്തിന് മെഡിക്കൽ യോഗ്യതയുള്ളവരുമായിരിക്കണമെന്നതടക്കമുള്ളതാണ് അപേക്ഷ സമർപ്പിക്കാൻ വേണ്ടതെങ്കിലും സ്ത്രീ അപേക്ഷകർക്ക് ചില അധിക മാനദണ്ഡങ്ങൾ ചേർത്തിട്ടുണ്ട്.  

    സഊദി വനിതാ അപേക്ഷകർ 21 നും 40 നും ഇടയിൽ പ്രായമുള്ളവരും 155 സെന്റിമീറ്റർ ഉയരം ഉള്ളവരായിരിക്കണം, സർക്കാർ ഉദ്യോഗസ്ഥരാകാൻ പാടില്ല. സ്വതന്ത്ര ദേശീയ തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം കൂടാതെ കുറഞ്ഞത് ഒരു ഹൈസ്കൂൾ വിദ്യാഭ്യാസവും ഉണ്ടായിരിക്കണം. എന്നാൽ, വിദേശ പൗരന്മാരുമായി വിവാഹിതരായവർക്ക് സൈന്യത്തിൽ ചേരാനാകില്ല. പുരുഷന്മാരുടെ പ്രായപരിധി 17 നും 40 നും ഇടയിലാണെന്നും ഏറ്റവും കുറഞ്ഞ ഉയരം 160 സെന്റ്റീമീറ്ററാണെന്നും മന്ത്രാലയം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago