സിറിയക് ജോസഫിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ജലീല്‍
തിരുവനന്തപുരം
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. ന്യായാധിപന് എന്ന നിലയില്‍ സിറിയക് ജോസഫ് അധികാരം ദുരുപയോഗം ചെയ്തു. അഭയ കേസില്‍ ഫാ. കോട്ടൂരിനു വേണ്ടി കുടുംബ ബന്ധുവായ സിറിയക് ജോസഫ് ഇടപ്പെട്ടിട്ടുണ്ട്. കൊലപാതക കേസ് അട്ടിമറിക്കാനാണ് സിറിയക് ജോസഫ് ശ്രമിച്ചത്. ന്യായാധിപന് എന്ന നിലയില്‍ ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ തൽസ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കേ, കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസിന്റെ വിഡിയോ ബെംഗളൂരുവിലെ ലാബിലെത്തി സിറിയക് ജോസഫ് കണ്ടുവെന്ന ആരോപണം ജലീല്‍ വീണ്ടും ഉന്നയിച്ചു. അതല്ലെങ്കില്‍ അദ്ദേഹത്തിന് എതിരായി മൊഴിനല്‍കിയ ലാബ് അസിസ്റ്റന്റ് ഡോ. എസ്. മാലിനിക്ക് എതിരായും അതു രേഖപ്പെടുത്തി റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിച്ച സി.ബി.ഐയുടെ അന്നത്തെ ഡിവൈ.എസ്.പി നന്ദകുമാര്‍ നായര്‍ക്ക് എതിരായും അതു ജനങ്ങളോട് വെളിപ്പെടുത്തിയ ജോമോന് പുത്തന്‍പുരയ്ക്കലിന് എതിരായും തനിക്കെതിരേയും നടപടിക്ക് സിറിയക് ജോസഫ് തയാറാകണമെന്നും ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."